National NewsLawPolitics

ഒരു രാജ്യം,ഒറ്റത്തെരഞ്ഞെടുപ്പ് ബില്‍; നിതിൻ ഗഡ്ഗരി വിട്ടുനിന്നതോടെ പ്രതിരോധത്തിലായി ബിജെപി നേതൃത്വം

Keralanewz.com

ന്യൂഡല്‍ഹി: ഒറ്റത്തെരഞ്ഞെടുപ്പ് ബില്‍ അവതരണത്തില്‍ നിതിൻ ഗഡ്ഗരി വിട്ടുനിന്നതോടെ പ്രതിരോധത്തിലായി ബിജെപി കേന്ദ്ര നേതൃത്വം.

പാർട്ടിയിലെ ഉന്നത നേതാക്കൻമാർക്ക് തന്നെ യോജിപ്പില്ലെന്ന ചർച്ചയ്ക്ക് ഗഡ്ഗരിയുടെ വിട്ടുനില്‍ക്കല്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. നാല് മന്ത്രിമാരടക്കം 20 എംപിമാരോട് വിപ്പ് ലംഘിച്ചതിന് ബിജെപി വിശദീകരണം തേടി.

ഒറ്റത്തെരഞ്ഞെടുപ്പ് ബില്ല് അവതരണ സമയത്ത് എല്ലാവരും ലോക്സഭയില്‍ ഉണ്ടാകണമെന്ന് കാട്ടി ബിജെപി എംപിമാർക്ക് 3 വരി വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്ഗരി,ഗിരിരാജ് സിംഗ്, സി.ആർ പാട്ടീല്‍, ജ്യോതിരാദിത്യ സിന്ധ്യ അടക്കം ഇരുപതോളം പേരാണ് വിപ്പ് ലംഘിച്ച്‌ സഭയില്‍ എത്താത്തത്. ഭൂരിപക്ഷ വോട്ട് നേടി ബില്ല് അവതരിപ്പിച്ചെങ്കിലും വോട്ടെടുപ്പില്‍ ശക്തി പ്രകടിപ്പിക്കാൻ സാധിക്കാത്തത് ബിജെപി ദേശീയ നേതൃത്വത്തെ കടുത്ത ആശങ്കയില്‍ ആക്കിയിരിക്കുകയാണ്.

വിപ്പ് ലംഘിച്ചവർക്ക് ഇന്നലെ തന്നെ ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ ഭരണപക്ഷത്ത് ഉള്ളവർക്ക് തന്നെ ബില്ലിനെ എതിർക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.അതേസമയം ബില്ല് പരിഗണിക്കാൻ ഉള്ള സംയുക്ത പാർലമെന്‍ററി സമിതിയെ ഉടൻ പ്രഖ്യാപിക്കും .

Facebook Comments Box