പ്രവാസി കേരള കോൺഗ്രസ് (എം) കാരുണ്യദിനം ആചരിച്ചു.
കോട്ടയം:പ്രവാസി കേരള കോൺഗ്രസ് (എം)കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യശ്ശശരീരനായകെഎം മാണിയുടെ 92 ആം ജന്മദിനത്തോടനുബന്ധിച്ച് കാരുണ്യദിനം ആചരിച്ചു –
കേരളകോൺഗ്രസ് (എം)സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന കരുണയുടെ കയ്യൊപ്പ് എന്ന ആശയം ഉൾക്കൊണ്ട് കോട്ടയം ഗാന്ധിനഗറിലെ പ്രോവിഡൻസ് ഹോം അന്തേവാസികൾക്ക് ഉച്ചഭക്ഷണം ഒരുക്കിയാണ്പരിപാടി സംഘടിപ്പിച്ചത്.
പ്രവാസി കേരള കോൺഗ്രസ് (എം)കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീ ജോണി എബ്രാഹം തറപ്പിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ശ്രീ തങ്കച്ചൻ പൊൻമാങ്കൽ ഉദ്ഘാടനം നിർവഹിച്ചു.രാജീവ് വഞ്ചിപ്പാലം, ഡോജിൻ ജോൺ,അബ്രഹാം തോമസ്, സെൻകൊച്ചു തെക്കേതിൽ,ജോബി പി കെ ,ബാബുരാജ് ഉള്ളാട്ടിൽ,സോണി ഗ്രിഗരി , ജോഷി അറക്കപ്പറമ്പിൽ,റോയി മാത്യു,ബിനോയ് മുക്കാടൻ,ജോഷി കരിമ്പുകാല ,മനോജ് ചാക്കോ, ബിനോയ് മുരിയൻ കാവുങ്കൽ, ജിജി മുരിയൻ കാവുങ്കൽ,
പിജെ ജെയിംസ് പുളിക്കൽ എന്നിവർ സംസാരിച്ചു.