എം. സ്വരാജ് കൂടുതല്‍ ശ്രദ്ധിക്കണം -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.
സ്വരാജിന് ഉപദേശമെന്ന് പുറത്തുവന്ന വാർത്ത ശരിവെച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തില്‍ ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന്, കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഇനിയും അവെയിലബിള്‍ കമ്മിറ്റികളില്‍ പങ്കെടുക്കണമെന്നും എം.വി. ഗോവിന്ദൻ മറുപടി നല്‍കി.
എം. സ്വരാജ് പാർട്ടി അവെയിലബിള്‍ സെക്രട്ടേറിയറ്റില്‍ കൂടുതല്‍ പങ്കെടുക്കണമെന്ന പരാമർശമുണ്ടായത് എന്തുകൊണ്ടാണ് എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. ‘കൂടുതല്‍ പങ്കെടുക്കണം എന്നുള്ളത് കൊണ്ട്. അതില്‍ വേറെന്താ പരാമർശം? കൂടുതല്‍ ശ്രദ്ധിക്കണം. ഇനിയും അവെയിലബിള്‍ കമ്മിറ്റികളില്‍ പങ്കെടുക്കണം. അതിനെന്താ കുഴപ്പം?’ -എം.വി. ഗോവിന്ദൻ മറുപടി പറഞ്ഞു.
കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇ.ഡി നോട്ടീസ് നല്‍കിയത് ഗൂഢാലോചനകളുടെ തുടർച്ച
കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇ.ഡി നോട്ടീസ് നല്‍കിയത് നേരത്തെയുള്ള ഗൂഢാലോചനകളുടെ തുടർച്ചയാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. മൂലധന ശക്തികള്‍ക്ക് പരവതാനി വിരിച്ചുകൊടുക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം വിമർശിച്ചു.