പ്രണയവിവാഹമല്ല, വീട്ടുകാർ ആചോലിച്ചുറപ്പിച്ച വിവാഹം- ചന്ദ്ര ലക്ഷ്മൺ

Spread the love
       
 
  
    

ഒരു സമയത്ത് മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ.സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്.ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര പൃഥ്വിയുടെ നായികയായിട്ടായിരുന്നു ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്.സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്വില്ലത്തിയായിട്ടാണ് താരം സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്.

സ്വന്തം സുജാത എന്ന പാരമ്പരയിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ രണ്ടാം വരവ് നടത്തിയത്. സ്വന്തം സുാജതയിലെ ചന്ദ്രക്ക് മാത്രമല്ല കഥയിലെ നായകനും നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയാകാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്. സീരിയലിലെ കാമുകനാണ് ചന്ദ്രയുടെ ജീവിതത്തിലേക്കെത്തുന്നത്. എന്നാൽ തങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചന്ദ്ര

വാക്കുകൾ, ഒരേ മേഖലയിലാണ് ജോലിയെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. തങ്ങൾ രണ്ടു കാസ്റ്റ് ആയതിനാൽ തന്നെ പൂർണ്ണമനസ്സോടെ, സ്‌നേഹത്തിന്റെ ഊഷ്മളത ഉൾകൊണ്ടു തന്നെയാണ് ഈ വിവാഹം നടക്കാൻ പോകുന്നത്. മൂന്നുമാസം മുന്നേയാണ് തങ്ങൾ ആദ്യമായി കാണുന്നത് തന്നെ. അതും സ്വന്തം സുജാതയുടെ ലൊക്കേഷനിൽ വച്ച്‌. ആദ്യം നല്ല സുഹൃത്തുക്കൾ, സഹപ്രവർത്തകർ ഒക്കെയായി.

ടോഷേട്ടൻ എല്ലാവരുമായും നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ആളു കൂടിയാണ്. ആരോട് ടോഷേട്ടനെ കുറിച്ച്‌ ചോദിച്ചാലും നല്ലത് മാത്രമേ പറയാനുണ്ടാകൂ.എപ്പോഴും പോസിറ്റീവ് ആറ്റിറ്റിയൂഡുള്ള, കൂടെയുള്ള ആളുകളെ ഇപ്പോഴും സന്തോഷത്തിൽ വയ്ക്കുന്ന ആളായതു കൊണ്ട് താൻ അദ്ദേഹവുമായി വളെര കംഫർട്ട് ആയിരുന്നു. തന്റെ രക്ഷിതാക്കൾക്കും ടോഷേട്ടനെ അടുത്തറിയാം. അതുകൊണ്ടുതന്നെ അവർ ഒരുപാട് സന്തോഷത്തിലാണ്. ടോഷേട്ടന്റെ വീട്ടുകാർക്കും തന്നെ ഇഷ്ടമായി. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വിവാഹം ഫിക്‌സ് ചെയ്യും. ആർഭാടങ്ങൾ കഴിവതും ഒഴിവാക്കും. വിവാഹതീയ്യതി നിശ്ചയിച്ചാൽ അറിയിക്കും

Facebook Comments Box

Spread the love