Kerala NewsNational NewsPolitics

ശശി തരൂർ പാർട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാർട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

Keralanewz.com

കോട്ടയം:

കേന്ദ്ര സർക്കാർ പാക് ഭീകരതയ്ക്കെതിരായ നിലപാട് വ്യക്തമാക്കുന്നതിന് രൂപീകരിച്ച സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തരൂർ പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാർട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുതെന്ന് തിരുവഞ്ചൂർ മുന്നറിയിപ്പും നൽകുന്നുണ്ട്.

കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗമെന്ന നിലയിൽ തരൂർ എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കണം. തരൂർ പാർട്ടിയെ തളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാർട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്. തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കോൺഗ്രസ് പാർട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങൾ നിറവേറ്റണം.

അന്തർദേശീയ തലങ്ങളിലടക്കം.

പ്രവർത്തിക്കുമ്ബോൾ പാർട്ടിയുടെ കൂടി അംഗീകാരം നേടണം. ഏതുതലം വേണമെങ്കിലും തരൂരിന് പോകാം. പക്ഷേ കോൺഗ്രസിൽ ആയിരിക്കുമ്ബോൾ പാർട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി.

പാകിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങളും പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ആവശ്യകതയും ഉൾപ്പെടെ ലോകരാജ്യങ്ങളോട് വിശദീകരിക്കാനാണ് കേന്ദ്ര സർക്കാർ ശശി തരൂരിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

എന്നാൽ കേന്ദ്രം രൂപീകരിച്ച സർവകക്ഷി പ്രതിനിധി

സംഘത്തിലേക്കുള്ള ക്ഷണം താൻ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് ശശി തരൂർ പ്രതികരിച്ചത്. ദേശീയ താൽപര്യമുള്ള വിഷയമായതിനാലും തൻ്റെ സേവനം ആവശ്യമുള്ള സന്ദർഭമായതിനാലും ക്ഷണം താൻ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് തരൂർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

Facebook Comments Box