BUSINESS

ഉർവ്വശി ശാപം ഉപകാരം ഇനി വാങ്ങാത്തവരും വാങ്ങും,സപ്പോര്‍ട്ട് ടാറ്റ സോഷ്യല്‍മീഡിയയില്‍ വൻ ഹിറ്റ്

Keralanewz.com

‏സോഷ്യല്‍മീഡിയയില്‍ ഹിറ്റായി സപ്പോർട്ട് ടാറ്റ. ടാറ്റയുടെ ബ്രാൻഡുകള്‍ക്ക് എതിരെ ബഹിഷ്‌കരണ ക്യാംപെയിന് ആഹ്വാനം ചെയ്ത ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ എസ്‌ഐഒയ്ക്ക് മറുപടിയായാണ് പുതിയ ട്രെൻഡിംഗ്.

ബഹിഷ്‌കരണാഹ്വാനത്തിനെതിരെ സൂഡിയോയില്‍ ഷോപ്പിങ് നടത്തി ബില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് നിരവധിപ്പേരാണ് ടാറ്റയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്

പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തത്തില്‍ പുതു വസ്ത്രങ്ങളെടുക്കുമ്ബോള്‍ സാറ, ടാറ്റ, സൂഡിയോ തുടങ്ങിയ ആഗോള ബ്രാന്റുകളെ ഒഴിവാക്കാനാണ് സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഹ്വാനം. ഇസ്രയേല്‍ സഹകരണം ചൂണ്ടിക്കാട്ടി കോഴിക്കോടുള്ള സൂഡിയോ ഔട്ട്‌ലറ്റിലേക്ക് എസ്‌ഐഒ കഴിഞ്ഞ ദിവസം ബഹിഷ്‌കരണ മാർച്ചും സംഘടിപ്പിച്ചിരിരുന്നു

സൂഡിയോ ബ്രാൻഡുകള്‍ക്ക് പുറമെ അഡിഡാസ്, എച്ച്‌ ആൻ എം, ടോമി ഹില്‍ഫിഗർ, കാല്‍വിൻ ക്ലെയിൻ, വിക്ടോറിയ സീക്രട്ട്, ടോം ഫോർഡ്, സ്‌കേച്ചേഴ്സ്, പ്രാഡ, ഡിയോർ, ഷനേല്‍ തുടങ്ങി ആഗോളതലത്തില്‍ പ്രശസ്തമായ നിരവധി ബ്രാൻഡുകളെ ഒഴിവാക്കാനാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.

Facebook Comments Box