EDUCATIONKerala News

രാമപുരം മാർ ആഗസ്തീനോസ് കോളജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി.

Keralanewz.com

രാമപുരം: മാർ ആഗസ്തിനോസ് കോളേജിലെ ഈ വർഷത്തെ ഗ്രാജുവേഷൻ സെറിമണി കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി.
മുൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർമാർ ഡോ. ജി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. വിദ്യാർഥികളിൽ നൈപുണ്ണ്യ വികസനം അനിവാര്യം എന്നും വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, ശോഭനമായ ഭാവി കൈവരിക്കണമെന്നും ഡോ. ജി ഗോപകുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എം. എസ്. ഡബ്ലിയു, എം എ എച് ആർ എം, എം. എസ്. സി. ഇലക്ട്രോണിക്സ്, എംഎസ് സി ബയോടെക്‌നോളേജി, എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം കോം, എം എ ഇംഗ്ലീഷ് എന്നീ കോഴ്സുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുത്തു.
കോളേജ് മാനേജർ റവ . ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് , ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, ഡിപ്പാർട്ടമെന്റ് മേധാവികൾ തുടങ്ങിയവർ ആശംസ അർപ്പിച്ചു.

Facebook Comments Box