Kerala NewsPolitics

അവര്‍ വളരുക, പാര്‍ട്ടിയെ തളര്‍ത്തുക എന്ന രീതി ശരിയല്ല; ഷാഫിയെയും മാങ്കൂട്ടത്തിലിനെയും വിമര്‍ശിച്ച്‌ ഉണ്ണിത്താൻ

Keralanewz.com

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും നോക്കരുത്.

ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയാണ്.

കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തില്‍ നിർണായക പങ്കുണ്ട്. വിജയത്തിന്റെ ക്രെഡിറ്റ് ആരും ഒറ്റയ്ക്ക് അടിച്ചെടുക്കാൻ ശ്രമിച്ചില്ലല്ലോ. അനാവശ്യമായ വിവാദത്തിന് ആരും മുതിരാൻ പാടില്ല.

ഷാഫി പറമ്ബില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ റീല്‍സുകളെയും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. പ്രസ്ഥാനമാണ് വലുതെന്ന് ഇവർ മനസ്സിലാക്കണം. റീലുകള്‍ കൊണ്ട് വ്യക്തിപരമായ വളർച്ചയേയുള്ളു. അവർ മാത്രം വളരുക, പാർട്ടിയെ തളർത്തുക എന്ന രീതി ശരിയല്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു

Facebook Comments Box