Fri. Mar 29th, 2024

ഇന്ന് ശ്രീകൃഷ്ണ ജയന്തി പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും

By admin Aug 30, 2021 #news
Keralanewz.com

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച്‌ ബാലഗോകുലം ഇന്ന് പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും.
രാവിലെ കൃഷ്ണപ്പൂക്കളം, ഉച്ചയ്ക്ക് കണ്ണനൂട്ട് , വൈകുന്നരം ശോഭായാത്ര എന്നിവയാണ് പ്രധാന പരിപാടികളെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ ജനറല്‍ സെക്രട്ടറി കെ എന്‍ സജികുമാര്‍ എന്നിവര്‍ അറിയിച്ചു. _വിഷാദം വെടിയാം വിജയം വരിക്കാം_ എ ന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ നാലു ലക്ഷത്തിലധികം കുട്ടികള്‍ ശ്രീകൃഷ്ണ വേഷം ധരിച്ച്‌ പങ്കെടുക്കും


കോവിഡ് മാനദണ്ഡം പാലിച്ച്‌ സമീപത്തുള്ള വീടുകളിലെ കൂട്ടികള്‍ കൃഷ്ണ,ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേരും. 
അമ്പാടിമുറ്റം എന്നാണ് അത് അറിയപ്പെടുക. അവിടെ ഒരുക്കിയിരിക്കുന്ന കൃഷ്ണകുടീരത്തിനു മുന്നില്‍ വൈകുന്നേരം 5 മുതല്‍ ആഘോഷ പരിപാടികള്‍ ആരംഭിക്കും. വേഷപ്രദര്‍ശനം, ഗോപികാനൃത്തം, ഉറിയടി, ഭജന,ആഘോഷഗീതപാരയണം, ജന്മാഷ്ടമിസന്ദേശം എന്നിവയാണ് പരിപാടികള്‍. 6 മണി മുതല്‍ നടക്കുന്ന സംസ്ഥാന തല സാംസക്കാരിക പരിപാടി കുട്ടികള്‍ ഒന്നിച്ചിരുന്നു കാണും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, ജഗ്ഗി വാസുദേവ്, ജസ്റ്റീസ് കെ ടി തോമസ്, ജോര്‍ജ്ജ് ഓണക്കൂര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. മംഗളാരതിയ്ക്കും പ്രസാദവിതരണത്തിനും ശേഷം 7 മണിയോടെ ആഘോഷം അവസാനിക്കും.

Facebook Comments Box

By admin

Related Post