Wed. Apr 24th, 2024

സഹോദരന് കോവിഡ്; തനിക്കും വരുമെന്ന പേടിയില്‍ ജീവനൊടുക്കി വിദ്യാര്‍ത്ഥി

By admin Aug 30, 2021 #news
Keralanewz.com

കൊറോണാ ഭീതിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. കൊല്ലം പുനലൂര്‍ തൊളിക്കോട്ടാണ് യുവാവ് ജീവനൊടുക്കിയത്. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലര്‍ച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൊളിക്കോട് സ്വദേശി സജികുമാര്‍ രാജി ദമ്പതികളുടെ മകന്‍ വിശ്വ കുമാറാണ് (20) കൊവിഡിനെ പേടിച്ച് ആത്മഹത്യ ചെയ്തത്. സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈല്‍ ഫോണില്‍ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Facebook Comments Box

By admin

Related Post