സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസഓണറേറിയം 1000 രൂപ വർധിപ്പിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം∙ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്.

വർധന മൂലം ഉണ്ടാകുന്ന അധിക ബാധ്യത ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ അംഗങ്ങളുടെ കാര്യത്തിൽ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നും ബ്ലോക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് ജനറൽ പർപ്പ്സ് ഫണ്ടിൽനിന്നും വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ പ്രഖ്യാപിച്ച ഓണറേറിയം വർധനയാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നു മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. ഇതിനു മുൻപ് 2016ലാണ് ഓണറേറിയം വർധിപ്പിച്ചത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •