Fri. Mar 29th, 2024

ഗ്രൂപ്പുകളുടെ ശക്തിചോരുന്നു എന്നു തിരിച്ചറിഞ്ഞതോടെ പുതിയ ലാവണം തേടി കോൺഗ്രസിൽ നേതാക്കളുടെ പരക്കംപാച്ചിൽ

By admin Aug 30, 2021 #news
Keralanewz.com

ഗ്രൂപ്പുകളുടെ ശക്തിചോരുന്നു എന്നു തിരിച്ചറിഞ്ഞതോടെ പുതിയ ലാവണം തേടി കോൺഗ്രസിൽ നേതാക്കളുടെ പരക്കംപാച്ചിൽ. അടിയുറച്ച പഴയ ഗ്രൂപ്പ് പോരാളികൾ വരെ ഗ്രൂപ്പുകളിൽ ഇനി അള്ളിപ്പിടിച്ചു കിടന്നാൽ ഭാവി വെള്ളത്തിലാകുമെന്ന തിരിച്ചറിവിൽ കൂടു മാറാനുള്ള തത്രപ്പാടിലാണ്.

കെ.​സു​ധാ​ക​ര​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും വി.​സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി നി​ശ്ച​യി​ച്ച​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ളി​ൽ തു​ട​ങ്ങി​യ പു​ക​ച്ചി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ്മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​ളി​ക്ക​ത്തു​ന്നു. കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ട​ലെ​ടു​ത്തി​ട്ടു​ള്ള പൊ​ട്ടി​ത്തെ​റി പു​തി​യ ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ള്‍​ക്കു വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്, പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്നി​വ​രു​ടെ നി​യ​മ​ന​ത്തെ​ത്തു​ട​ര്‍​ന്നു പാ​ര്‍​ട്ടി​യു​ടെ അ​ധി​കാ​ര സ​മ​വാ​ക്യ​ങ്ങ​ളി​ലു​ണ്ടാ​യ മാ​റ്റ​ത്തോ​ടെ​ത​ന്നെ എ, ​ഐ ഗ്രൂ​പ്പു​ക​ളി​ല്‍​നി​ന്ന് ഏ​റെ​ക്കു​റെ അ​ക​ന്ന പ​ല നേ​താ​ക്ക​ള്‍​ക്കും ഇ​പ്പോ​ള്‍ കെ.​സു​ധാ​ക​ര​ന്‍, വി.​ഡി. സ​തീ​ശ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ ത്ര​യ​ത്തോ​ടാ​ണ് ആ​ഭി​മു​ഖ്യം.

ഹൈ​ക്ക​മാ​ന്‍​ഡി​ല്‍ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ കെ. ​സു​ധാ​ക​ര​ന്‍-​വി.​ഡി. സ​തീ​ശ​ന്‍ കൂ​ട്ടു​കെ​ട്ട് ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നി​യ​മ​ന​ത്തി​ല്‍ പ​ത്തോ​ളം പേ​ര്‍ സു​ധാ​ക​ര​ന്‍റെ​യോ വേ​ണു​ഗോ​പാ​ലി​ന്‍റെ​യോ നോ​മി​നി​ക​ളാ​ണ് എ​ന്ന​തും ഇ​വ​രു​ടെ മേ​ധാ​വി​ത്വം വ്യ​ക്ത​മാ​ക്കു​ന്നു.

സ്വാ​ധീ​നം കു​റ​യു​ന്നു

മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും പാ​ര്‍​ട്ടി​യി​ലും ഹൈ​ക്ക​മാ​ന്‍​ഡി​ലും സ്വാ​ധീ​നം കു​റ​യു​ന്നു​വെ​ന്ന തി​രി​ച്ച​റി​വും ഗ്രൂ​പ്പു​ക​ളി​ല്‍​നി​ന്ന​ക​ലാ​ന്‍ പ​ല​രെ​യും നി​ര്‍​ബ​ന്ധി​ത​രാ​ക്കു​ന്നു. ചി​ല പ്ര​മു​ഖ നേ​താ​ക്ക​ള്‍​പോ​ലും ത​ങ്ങ​ളു​ടെ പ​ഴ​യ ഗ്രൂ​പ്പ് മാ​നേ​ജ​ര്‍​മാ​രോ​ട് ഇ​പ്പോ​ള്‍ വ​ലി​യ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ല.

ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ട് ഏ​റെ അ​ടു​പ്പം പു​ല​ര്‍​ത്തി​യി​രു​ന്ന തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ടി. ​സി​ദ്ദി​ഖ്, പി.​സി. വി​ഷ്ണു​നാ​ഥ് തു​ട​ങ്ങി​യ​വ​രൊ​ക്കെ എ ​ഗ്രൂ​പ്പി​ല്‍​നി​ന്ന് ഏ​റെ​ക്കു​റെ അ​ക​ന്നു​നി​ല്‍​ക്കു​ക​യാ​ണ്.

ഗ്രൂ​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ല്‍ രാ​ഷ്‌​ട്രീ​യ ഭാ​വി​യെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നും ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​കു​മെ​ന്നു​മു​ള്ള തി​രി​ച്ച​റി​വാ​ണ് ഗ്രൂ​പ്പു​ക​ളി​ല്‍​നി​ന്ന് അ​ക​ലാ​ന്‍ പ​ല​രെ​യും പ്രേ​രി​പ്പി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​ക്കാ​നേ വി​ഴു​പ്പ​ല​ക്ക​ലു​ക​ള്‍​കൊ​ണ്ടു ക​ഴി​യൂ​വെ​ന്ന് തി​രു​വ​ഞ്ചൂ​രി​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ള്‍ തു​റ​ന്ന​ടി​ച്ചു.

ദു​ർ​ബ​ല​മാ​യി എ, ​ഐ

നേ​ര​ത്തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ. ​സു​ധാ​ക​ര​നെ​യും പ്ര​തി​പ​ക്ഷ​നേ​താ​വാ​യി വി.​ഡി. സ​തീ​ശ​നെ​യും നി​യ​മി​ച്ച ഘ​ട്ട​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ചി​ല അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​പ്പോ​ഴും ഗ്രൂ​പ്പ് മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് കാ​ര്യ​മാ​യ പി​ന്തു​ണ ല​ഭി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​പ്പോ​ള്‍​ത​ന്നെ ദു​ര്‍​ബ​ല​മാ​യ എ, ​ഐ ഗ്രൂ​പ്പു​ക​ളി​ല്‍​നി​ന്നു വ​രും​ദി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കൊ​ഴി​ഞ്ഞു​പോ​ക്ക് ഉ​ണ്ടാ​കു​മെ​ന്നും ഒ​രു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വെ​ളി​പ്പെ​ടു​ത്തി. അ​ങ്ങ​നെ​വ​ന്നാ​ല്‍ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ലെ രാ ​ഷ്‌​ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​വു​ക​യും എ, ​ഐ ഗ്രൂ​പ്പു​ക​ള്‍ ഏ​റെ​ക്കു​റെ അ​പ്ര​സ​ക്ത​മാ​വു​ക​യും ചെ​യ്യും.

Facebook Comments Box

By admin

Related Post