എസ്.ഡി.പി.ഐ കോട്ടയം ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു

Spread the love
       
 
  
    

ഈരാറ്റുപേട്ട: വർത്തമാന കാല ഇന്ത്യയിൽ രാജ്യം ആഗ്രഹിക്കുന്ന രാഷ്ട്രിയമാണ് എസ്ഡിപിഐ മുന്നോട്ട് വെക്കുന്നത് .
സാമ്പ്രദായിക രാഷ്ട്രീയക്കാർ പൊതു സമൂഹത്തെ വോട്ട് ബാങ്ക് കളാക്കിയപ്പോൾ നിവർന്ന് നിൽക്കാനും ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും മോചനം നേടാനും പഠിപ്പിക്കുകയായിരുന്നു പാർട്ടിചെയ്തതെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ പറഞ്ഞു. കോട്ടയം ജില്ലാ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മതേതരത്വത്തെ തകർക്കുന്ന രാജ്യത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കുന്ന സംഘ് പരിവാരത്തെ തുറന്നെതിർക്കാനും മതനിരപേക്ഷത കാത്ത് സൂക്ഷിക്കുവാനും സമൂഹത്തെ പഠിപ്പിക്കുക എന്ന കാലഘട്ടത്തിന്റെ ദൗത്യമാണ് പാർട്ടി ഏറ്റെടുത്തിട്ടുള്ളതെന്നും സ്വാതന്ത്ര ചരിത്രത്തെ മാറ്റി മറിക്കാൻ ഒരു ശക്തിക്കും സാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജോയിന്റ് സെക്രട്ടറി പി എ . മുഹമ്മദ് സാലി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡൻറ് യു. നവാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ഉസ്മാൻ , സംസ്ഥാന സമിതി അംഗം പി.എ.അഹമ്മദ് മുട്ടപളളി. എന്നിവർ സംസാരിച്ചു

2021 – 2024 വർഷത്തേക്കുള്ള കോട്ടയം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു . ജില്ലാ
പ്രസിഡന്റ് മുഹമ്മദ് സിയാദ്, ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ , ഖജാൻജി കെ.എസ് ആരിഫ് . വൈസ് പ്രസിഡന്റ്മാർ യു. നവാസ്, റസിയ ഷെഹീർ
സെക്രട്ടറിമാർ പി.എ മുഹമ്മദ് സാലി, നിസാം ഇത്തിപ്പുഴ
കമ്മിറ്റി അംഗങ്ങളായി സഫീർ കുരുവനാൽ, എം.ജി പ്രമോദ്, ഷിബു കദളി പറമ്പിൽ, റസീന ഹലീൽ എന്നിവരെ തിരെഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി.മൊയ്തീൻ കുഞ്ഞ് വരണാധികാരി ആയിരുന്നു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ്, ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ എന്നിവർ സംസാരിച്ചു

Facebook Comments Box

Spread the love