ചിറക്കടവിലെ കോൺഗ്രസ് (ഐ) ഗ്രൂപ്പിലെ മെമ്പറിന്റെ ഭർത്താവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു; പൊട്ടിത്തെറി രൂക്ഷം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ചിറക്കടവ് ; ഡി.സി.സി പ്രസിഡന്റുമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കേരളത്തില കോൺഗ്രസ് പാർട്ടിയിലുണ്ടായ വിഴുപ്പലക്ക് പ്രാദേശിക തലത്തിലേക്കും വ്യാപിച്ചിരിക്കുന്നു  ചിറക്കടവ് പഞ്ചായത്ത് ഒമ്പതാം വാർഡിലാണ് കോൺഗ്രസിന് ആകെ ഒരു പഞ്ചായത്ത് മെമ്പറുള്ളത്. ബി.ജെ.പി.യുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ട തെന്ന് ആക്ഷേപമുണ്ടായിരുന്നു. നേരത്തെ കേരളാ കോൺഗ്രസ് (എം) നോമിനിയായി ചിറക്കടവ് ബാങ്കിന്റെ ഭരണ സമിതി അംഗവുമായിരുന്നു

 

 

ഇവരുടെ ഭർത്താവ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരായി ഷെയർ ചെയ്ത പോസ്റ്റാണ് വിവാദമായിരിക്കുന്നത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇയാൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്.

ഇതിനെ ചോദ്യം ചെയ്ത നേതാക്കളെ ഇയാൾ പുലഭ്യം പറഞ്ഞതായും ആരോപണമുണ്ട്. താൻ പാർട്ടി മെമ്പറല്ലെന്നാണ് ഇയാൾ പറയുന്നത്. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്ന അവസ്ഥയിലായിരിക്കുകയാണ് ചിറക്കടവിലെ കോൺഗ്രസ് രാഷ്ട്രീയം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •