Wed. Apr 24th, 2024

ചരിത്രം കുറിച്ച് റൊണാള്‍ഡോ, രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം; റെക്കോര്‍ഡ്

By admin Sep 2, 2021 #news
Keralanewz.com

പുതുചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. 109 ഗോള്‍ നേടിയ ഇറാന്‍ ഇതിഹാസ താരം ഇലി ദേയയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. അയര്‍ലന്റിന് എതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരം പുതിയ ചരിത്രം കുറിച്ചത്. അന്താരാഷ്ട്ര ഫുട്‌ബോളിലെ റൊണാൾഡോയുടെ ഗോള്‍ നേട്ടം 111 ആയി. 

ഇറാന്‍ ടീമിന്റെ കാപ്റ്റനായിരുന്ന ദേയ് 1993- 2006 കാലത്തിലാണ് 109 ഗോളുകള്‍ വലയിലാക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന കാത്തിരിപ്പിനൊടുവിലാണ് ക്രിസ്ത്യാനോ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നതില്‍ റൊണാൾഡോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു

അയര്‍ലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ രണ്ട് ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. 88 മിനിറ്റു വരെ പിന്നിലായിരുന്ന പോര്‍ച്ചുഗലിനെ 89ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡറില്‍ കൂടി പിറന്ന ഗോളില്‍ ഒപ്പത്തിനൊപ്പം എത്തിക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ അവസാന സെക്കന്റുകളില്‍ റൊണാള്‍ഡോ വീണ്ടും വലകുലുക്കി. ഈ ഗോള്‍ ചരിത്രമാവുകയായിരുന്നു. 

2003ല്‍ തന്റെ 18ാം വയസ്സില്‍ ഖസാക്കിസ്താനെതിരെ പോര്‍ച്ചുഗലിനായാണ് റൊണാള്‍ഡോ അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിക്കുന്നത്. 180 മത്സരങ്ങളില്‍ കളിച്ച താരം ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച യൂറോപ്യന്‍ താരമെന്ന സെര്‍ജിയോ റാമോസിന്റെ ഒപ്പമെത്തി

Facebook Comments Box

By admin

Related Post