ലോകത്തിനു മുഴുവന്‍ വേണ്ട കോവിഡ് വാക്‌സിനുണ്ടാക്കാന്‍ ഇന്ത്യക്കാവും ; മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി : ഇന്ത്യക്കു മാത്രമല്ല, ലോകത്തിന് മുഴുവന്‍ വേണ്ട കോവിഡ് പ്രതിരോധ വാക്സിന്‍ ഉണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യയുടെ മരുന്നുല്‍പ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ട്. ഇന്ത്യയില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ട്. കൊറോണ വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഇന്ത്യയിലെ മരുന്ന് നിര്‍മാതാക്കള്‍ക്കുണ്ട്. ഈ കഴിവു മറ്റു പല രോഗങ്ങള്‍ക്കുള്ള മരുന്നു നിര്‍മാണത്തിന് അവര്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകരാജ്യങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്യാന്‍ ഇന്ത്യയിലെ കമ്ബനികള്‍ക്ക് കഴിയുന്നു. മറ്റ് എവിടെ വികസിപ്പിച്ചതിനേക്കാളും വാക്സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്സിന്‍ കണ്ടുപിടിക്കുന്നതിലും ഇന്ത്യന്‍ മരുന്ന് കമ്ബനികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമെന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്സ്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ, ഭരത് ബയോടെക് തുടങ്ങിയ കമ്ബനികളുടെ പേരുകളും ബില്‍ ഗേറ്റ്സ് പരാമര്‍ശിച്ചു. കോവിഡ് എന്ന മഹാമാരിയെ നേരിടാനും മരണ നിരക്ക് കുറയ്ക്കാനും വാക്സിന്‍ കണ്ടെത്തേണ്ടതുണ്ട്. ജനസംഖ്യ കൂടുതലുള്ള വലിയ രാജ്യമായതിനാല്‍ കടുത്ത വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. അതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നും ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •