പാചക വാതക വില വർദ്ധനവ് പിൻവലിക്കണം; കേരളകോൺഗ്രസ് (എം)

Spread the love
       
 
  
    

ആലക്കോട്:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാധാരണക്കാരുടെ കുടുംബ ബജറ്റ് തകർക്കുന്ന പാചക വാതക വില വർദ്ധനവ് പിൻവലിയ്ക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറകണമെന്ന് കേരളാ കോൺഗ്രസ്‌ എം ആലക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാണ്യവിളകളുടെ വിലതകർച്ചയിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് പാചക വാതക വില വർദ്ധനവ് ഇരുട്ടടി ആയി മാറിയിരിക്കുക ആണ് ഇതിന് മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആലക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് തോമസ് മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജിമ്മി മറ്റത്തിപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽസെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി .  പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം മാത്യു വാരികാട്ട് . തോമസ് വട്ടപ്പാറ കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ്‌ ജോസ് ഒട്ടക്കൽ മേഖല പ്രസിഡന്റ്മാരായ റോയ് കളപ്പുരയ്ക്കൽ.പത്രോസ് എം പി.മണ്ഡലം സെക്രട്ടറി ബെന്നി ചെറുവളളാത്ത്.ബോബി കല്ലിടുക്കിൽ.വിൻസ് കളപ്പുരഎന്നിവർ പ്രസംഗിച്ചു

Facebook Comments Box

Spread the love