Thu. Apr 25th, 2024

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് തിരയുന്നതിനുമടക്കമുള്ള ചാര്‍ജ് കൂടും

By admin Jun 11, 2021 #news
Keralanewz.com

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് തിരയുന്നതിനുമടക്കമുള്ള ചാര്‍ജ് കൂട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര ബാങ്ക്. നിലവില്‍ ഇടപാട് ഒന്നിന് 20 രൂപ ചാര്‍ജ് ചെയ്തിരുന്നത് 21 രൂപയായിട്ടാണ് വര്‍ധിപ്പിക്കുക. സൗജന്യ എടിഎം ഉപയോഗത്തിന് പുറമേ വരുന്ന ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുക. നിലവില്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാസത്തില്‍ അഞ്ച് തവണ സൗജന്യമായി ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടേത് മൂന്നും.

ഉയര്‍ന്ന ഇന്റര്‍ചെയ്ഞ്ച് ചാര്‍ജുകളും എടിഎം പ്രാവർത്തിക ചെലവും കണക്കിലെടുത്താണ് വര്‍ധന. നേരത്തെ ഇത് പഠിക്കാന്‍ ഒരു സമിതിയെ വച്ചിരുന്നു. ഇതിന്റെ ശുപാര്‍ശ അനുസരിച്ചാണ് വര്‍ധന. ഏത് എടിഎമ്മില്‍ നിന്നും അക്കൗണ്ടുടമകള്‍ക്ക് പണം സ്വീകരിക്കാം. ഒപ്പം ബാലന്‍സ് തിരയുന്നതടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടത്താം. ഇങ്ങനെ സ്വന്തം ബാങ്കിന്റെ എ ടി എമ്മിലൂടെ അല്ലാതെ ഒരാള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അക്കൗണ്ടുടമയുടെ ബാങ്ക് എടിഎം ഉടമയായ ബാങ്കുകള്‍ക്ക് ചാര്‍ജ് നല്‍കണം. ഇതാണ് ഇന്റര്‍ചേയ്ഞ്ച് ഫീസ്.

ആര്‍ ബി ഐ യുടെ പുതിയ തീരുമാനമനുസരിച്ച് സാമ്പത്തിക- സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഇന്റര്‍ചേയ്ഞ്ച് ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്റെ (എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍ തുടങ്ങിയവ) ഇന്റര്‍ചേയ്ഞ്ച് ചാര്‍ജ് നിലവിലെ 15 ല്‍ നിന്ന് 17 രൂപയായിട്ടാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇടപാടൊന്നിന് നിലവിലെ അഞ്ച് രൂപയില്‍ നിന്ന് ആറ് ആക്കിയാണ് സാമ്പത്തികേതര ഇടപാടിന്റെ ചാര്‍ജ്് ഉയര്‍ത്തിയിട്ടുള്ളത്. ഇത് 2021 ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തിലാകും.

Facebook Comments Box

By admin

Related Post