Sat. Apr 20th, 2024

മകന്‍ ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടി മിയ

By admin Sep 9, 2021 #news
Keralanewz.com

മകന്‍ ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച്‌ നടി മിയ. മകനും ഭര്‍ത്താവ് അശ്വിനുമൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് പങ്കുവച്ചത്.

2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത് . കണ്‍സ്ട്രക്ഷന്‍ കമ്ബനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. ജൂലൈയിലാണ് കുഞ്ഞ് ജനിക്കുന്നത്.

വിവാഹശേഷം തുടര്‍ന്ന് അഭിനയിക്കുന്നതില്‍ അശ്വിന് പ്രശ്നങ്ങളില്ലെന്നും താന്‍ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ നടി വ്യക്തമാക്കിയിരുന്നു. ഗാര്‍ഡിയന്‍ എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിക്രം നായകനാകുന്ന തമിഴ് ചിത്രം കോബ്രയാണ് നടിയുടെ പുതിയ പ്രോജക്‌ട്

Facebook Comments Box

By admin

Related Post