കോവിഡ് മരണം: പുതുച്ചേരിയില്‍ കുടുംബങ്ങള്‍ക്ക്​ ഒരു ലക്ഷം വീതം നഷ്​ടപരിഹാരം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെന്നൈ: പുതുച്ചേരിയില്‍ കോവിഡ്​ ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ ഒരു ലക്ഷം രൂപ വീതം നഷ്​ടപരിഹാരം നല്‍കുമെന്ന്​ മുഖ്യമന്ത്രി വി. നാരായണസാമി അറിയിച്ചു. പുതുച്ചേരിയില്‍ ഇതേവരെ രോഗം ബാധിച്ച്‌​ 34 പേരാണ്​ മരിച്ചത്​. മൊത്തം 2,420 പേര്‍ക്കാണ്​ രോഗം ബാധിച്ചത്​.

രോഗബാധിത പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും 700 രൂപ മതിപ്പുള്ള അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്യും.

മുഖ്യമന്ത്രിയുടെ കോവിഡ്​ നിവാരണ പൊതുനിധിയിലേക്ക്​ 9.16 കോടി രൂപ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •