പെരുന്നാള്‍ നമസ്​കാരം പള്ളികളില്‍ മാത്രം; ബലികര്‍മങ്ങളില്‍ പ​ങ്കെടുക്കുന്നവര്‍ക്ക്​ കോവിഡ്​ ടെസ്​റ്റ്​

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ബലിപെരുന്നാള്‍ ആഘോഷം കോവിഡ്​ പ്രോ​ട്ടോക്കോള്‍ പാലിച്ച്‌​ നടത്താന്‍ മുസ്​ലിം മത നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷം പരമാവധി ചുരുക്കി നിര്‍ബന്ധ ചടങ്ങുകള്‍ മാത്രം നടത്താനാണ്​ ധാരണയായത്​.

പെരുന്നാള്‍ നമസ്​കാരത്തിന്​ പള്ളികള്‍ മാത്രം ഉപയോഗിക്കാമെന്നാണ്​ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്​. പൊതുസ്​ഥലങ്ങളില്‍ ഈദ്​ഗാഹ്​ ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം ഉറപ്പുവരുത്തും. പരമാവധി 100 പേര്‍ മാത്രം പ​ങ്കെടുക്കും. ബലികര്‍മങ്ങളില്‍ ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ്​ ടെസ്​റ്റ്​ നടത്തും. ടൗണിലെ പള്ളികളില്‍ അപരിചിതര്‍ വരുന്നത്​ ഒഴിവാക്കും. നേരത്തെ തുറക്കാതിരുന്ന പള്ളികള്‍ അതേനില തുടരും.

ശ്രേഷ്​ഠകരമെന്ന്​ കരുതുന്ന മതപരമായ ചടങ്ങുകള്‍ സമൂഹത്തിന്‍െറ നന്‍മയെ കരുതി ക്രമീകരിക്കാാന്‍ ഉയര്‍ന്ന മനസ്സുകാട്ടിയ എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. കോവിഡ്​ പശ്​ചാത്തലത്തില്‍ റമദാന്‍ കാലത്ത്​ ഉയര്‍ത്തിപ്പിടിച്ച നന്മയുടെ സന്ദേശം ബലിപെരുന്നാള്‍ ഘട്ടത്തിലും പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാകുന്നത്​ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •