പൊൻകുന്നം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

Spread the love
       
 
  
    

കോട്ടയം:പൊൻകുന്നം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.ഒന്നാം മൈൽ കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യൻ്റെ മകൻ ജോസ് സെബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) ആണ് മരിച്ചത്.പാലാ പൊൻകുന്നം റോഡിൽ പത്ത് മണിയോട് കൂടിയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യനെ എതിരെ വന്ന സ്വകാര്യ ബസിടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡിഗ്രി
പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി തയ്യാറെടുക്കുകയായിരുന്നു മരിച്ച ജോസ്.

Facebook Comments Box

Spread the love