പ്രവാസി കേരളാ കോണ്‍ഗ്രസ് എം (ജോസ് വിഭാഗം): കാനഡയിലെ പ്രഥമ സമ്മേളനം നടന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടൊറോന്റോ: പ്രവാസി കേരളാ കോണ്‍ഗ്രസ് എം ന്റെ  (ജോസ് വിഭാഗം) കാനഡയിലെ  പ്രഥമ സമ്മേളനം ജൂലൈ 19നു നടന്നു. തോമസ് ചാഴികാടന്‍ എംപിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫെറെന്‍സിങ്ങിലൂടെ നടന്ന സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. കെഎം മാണിയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. മാണിസാര്‍ എന്ന വികാരവും അദ്ദേഹത്തിന്റെ ഓര്‍മകളുമാണ് എന്നും പ്രവര്‍ത്തകരുടെ ഊര്‍ജമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊണ്ടു കൊണ്ട്, കര്‍ഷകരുടെയും സമൂഹത്തിന്റെ താഴെതട്ടില്‍  നില്‍ക്കുന്നവരുടെയും ശബ്ദമായി പാര്‍ട്ടി എന്നും നിലകൊള്ളുമെന്നു സമ്മേളനത്തിന് ശേഷമുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. കാനഡയിലെ വിവിധ പ്രദേശങ്ങളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നവാഗതര്‍ക്ക് എല്ലാ പരിഗണനയും സഹായങ്ങളും നല്‍കണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. 
തോമസ് ചാഴികാടന്‍ എംപി, എംല്‍എമാരായ എന്‍.ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ പാര്‍ട്ടി നിലപാടുകളും, നയങ്ങളും വ്യക്തമാക്കി സമ്മേളനത്തില്‍ സംസാരിച്ചു. പ്രതിബന്ധങ്ങളെയും പ്രലോഭനങ്ങളെയും തരണം ചെയ്തു കൊണ്ട് ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് ഇവര്‍ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ചും പിന്നീടുണ്ടായ സംഭവങ്ങളെക്കുറിച്ചും വിശദീകരിച്ചു. കാനഡയെ വിവിധ മേഖലകളാക്കി തിരിച്ച് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്താനും സമ്മേളനത്തില്‍ തീരുമാനമായി.

യോഗത്തില്‍ ജെയിംസ് തെക്കനാട്, സിറിയക് ചാഴികാടന്‍, സോണി മണിയങ്ങാട്ട്, സിനു മുളയാനിക്കല്‍,റോഷന്‍ പുല്ലുകാലായില്‍,ബിജോയ് ഇല്ലം, ആസ്റ്റര്‍ ജോര്‍ജ്, ബിനേഷ്‌ജോര്‍ജ്, ബൈജു പകലോമറ്റം, ഷെറിൻ ജോസഫ് ചേലത്തടം, കുട്ടിയച്ചന്‍ കരിന്തകര, ജെയിംസ് തൂങ്കുഴി, സിബി മുളയിങ്കല്‍, റെബി ചെമ്പോട്ടിക്കല്‍, ജിജു ജോസഫ്, അമല്‍ വിന്‍സെന്റ്, ജോസ് നെല്ലിയാനി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ആഷ്ലി അഴകുളം, ഡോണ്‍ ജോര്‍ജ്, നിക്‌സണ്‍ കോയിപ്പുറം, ജോര്‍ജ് കണിയാരശ്ശേരില്‍, ബിജു കിഴക്കേപ്പുറത്ത്, ഡാനി ഇടത്തനാല്‍, മാത്യു റോയി, ജേക്കബ് വട്ടമല, അശ്വിന്‍ വാളിപ്ലാക്കല്‍, ക്ലിന്‍സ് സിറിയക്, നോബിള്‍, സുനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. 
പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ കാനഡയിലെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സോണി മണിയങ്ങാട്ട്  സിനു മുളയാനിക്കല്‍ എന്നിവരുമായി ബന്ധപ്പെടാം.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •