ആരാണ് കേരളത്തിൻ്റെ യഥാർത്ഥ അതിഥി.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സണ്ണി കുരിശുമൂട്ടിൽ

കേരളത്തിൽ അതിഥി തൊഴിലാളികൾ എന്ന  ഓമന പേരിൽ അറിയപ്പെടുന്ന
 അന്യസംസ്ഥാന തൊഴിലാളികളെ പോലെ തന്നെയാണ്, പ്രവാസികൾ എന്ന അപര നാമത്തിൽ അന്യ നാടുകളിൽ കഴിയുന്ന പ്രവാസി  മലയാളികളും. ഈ പ്രവാസി മലയാളികൾക്ക് കൊവിഡിൻ്റെ പേരിൽ ഒരു സ്ഥലത്തും, ആരും ഫ്രീയായി ഭക്ഷണവും താമസ സൗകര്യവും ഒന്നും  നൽക്കുന്നില്ല. അവർ അവർക്കു ലഭിക്കുന്ന മാസ വരുമാനത്തിൽ ഒരു വിഹിതം സൂക്ഷിച്ചു വെച്ചാണ് ജീവിക്കുന്നത്. പിന്നെ എന്തുകൊണ്ടാണ് ഈ അതിഥികളായ അന്യസംസ്ഥാന തൊഴിലാളികൾക്ക് അങ്ങനെ ജീവിക്കാൻ പറ്റാത്തത്. അതിഥികൾ അവർക്കു ലഭിക്കുന്ന പണം മുഴുവൻ അവരുടെ നാട്ടിലേക്ക് അയക്കുന്നു. എന്നിട്ട് നമ്മൾ ഫ്രീയായി അവർക്ക് കൊടുക്കണം. ഇത് എന്തു ന്യായമാണ്.   കൊവിഡ് 19 ബാധിച്ച് ചികിത്സയിൽ ഉള്ളവർക്ക് മാത്രമാണ് ഫ്രീയായി നൽകേണ്ടത്.

അന്യസംസ്ഥാന തൊഴിലാളികൾ എന്തുകൊണ്ട് കേരളത്തിൽ വരുന്നു. അവർക്ക് അവരുടെ നാട്ടിൽ 150 രൂപ അല്ലെങ്കിൽ 200 രൂപായാണ് ദിവസ വേതനം ലഭിക്കുന്നത്. അതേസമയം കേരളത്തിൽ ആദ്യമൊക്കെ 300 രൂപക്കും 400 രൂപക്കും ഒക്കെ ഇവർ തൊഴിൽ എടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അവർ സംഘടിതരായപ്പോൾ കൂലി 600 രൂപാ മുതൽ 1000 രൂപാ വരെയായി. അന്യസംസ്ഥാന തൊഴിലാളികളുടെ ഗൾഫാണ് ഇപ്പോൾ കേരളം. പ്രതിമാസം 25000 രൂപാ മുതൽ30000 രൂപാ വരെ ലഭിക്കുന്ന അതിഥി തൊഴിലാളിയായ  അന്യസംസ്ഥാന തൊഴിലാളിക്ക് എന്തിനു നമ്മൾ ഫ്രീയായി ഭക്ഷ്യധാന്യങ്ങൾ നൽകണം. ഇന്ന് കേരളത്തിനു വെളിയിൽ താമസിക്കുന്ന നല്ലൊരു ശതമാനം മലയാളികൾക്കും 25000 രൂപയിൽ താഴെയാണ് വരുമാനം. ഇവർക്കൊന്നും ആരും ഒരിടത്തും ഫ്രീയായി ഒരു ഭക്ഷണ സാധനങ്ങവും തരുന്നില്ല. ഇപ്പോൾ ആണ് പണ്ട് ശശി തരൂർ പറഞ്ഞ കന്നുകാലി ക്ലാസിലെ കാര്യം ഓർമ്മ വന്നത്. നമ്മൾ അന്യസംസ്ഥാന തൊഴിലാളികളെ അതിഥികളായി കാണുമ്പോൾ, നമ്മുടെ ആളുകളിൽ വലിയ സമ്പന്നരെ ഒഴിച്ച്, ബിക്കിയുള്ള ആളുകളെ മറ്റുള്ളവർ കാണുന്നത്, ഒരു വിഭിഗത്ത കന്നുകാലികളായും മറ്റൊരു വിഭാഗത്തെ കഴുതകളും തെണ്ടിപ്പട്ടികളായിട്ടും ആണ് കാണുന്നത്. ഇതും നമ്മുടെ സർക്കാർ ഓർക്കേണ്ടതാണ്.

അന്യസംസ്ഥാന തൊഴിലാളികളെ അതിഥികൾ എന്നു വിളിച്ചു സ്വീകരിക്കുമ്പോൾ, കേരളത്തിനു പുറത്തുള്ള മലയാളികളെ പ്രവാസി എന്നു വിളിച്ച് ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. സത്യത്തിൽ ആരാണ് അതിഥി. രണ്ടും മൂന്നും വർഷം കേരളത്തിനു പുറത്ത് ജോലി ചെയ്ത ശേഷം ഒന്നോ, രണ്ടോ മാസത്തെ അവധിക്ക് നാട്ടിൽ വരുന്ന മലയാളിയാണ് കേരളത്തിൻ്റെ യഥാർത്ഥ അതിഥി. ഈ മലയാളികളായ പ്രവാസി അതിഥിയാണ് കേരളത്തിൻ്റെ സമ്പത്ത് ഘടനയെ താങ്ങി നിർത്തുന്നത് എന്ന കാര്യം മറക്കരുത്. ഈ പ്രവാസി മലയാളികൾ നമ്മുടെ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ നല്ലൊരു ശതമാനവും, ഇപ്പോൾ സർക്കാർ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ അതിഥികൾ നമ്മുടെ നട്ടിലെ പണം മുഴുവൻ അന്യ നാട്ടിലേക്ക് കൊണ്ടുപോകുന്നു. അതുപോലെ ഒരു ഐഡൻ്റിറ്റിയും ഇല്ലാത്ത അന്യ രാജ്യക്കാരായ  ബംഗ്ലാദേശികൾ വരെ ഈ അതിഥികളുടെ കൂടെയുണ്ട് എന്നുള്ളതും നമ്മൾ മറക്കേണ്ട. ഒരു പരിധിയിൽ കൂടുതലുള്ള ഈ അതിഥി തൊഴിലാളികളുടെ കടന്നുവരവ് നമ്മൾ മലയാളികൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരുടെ ഇടയിൽ നിരവധി ക്രമിനലുകളും ഉണ്ട്. ഈ അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും ബംഗാളിൽ നിന്നും ആസ്സാമിൽ നിന്നും വരുന്ന ബംഗ്ലാദേശ് പൗരന്മാർ ആണ്.  ഏതാണ്ട് പതിനെട്ട് വയസിനും മുപ്പത്തിയഞ്ച് വയസിനും ഇടയിൽ ഉള്ള ചെറുപ്പക്കാരാണ് മിക്കവരും. ഈ പ്രയക്കാർ സംഘടിച്ചാണ് കുറെ വർഷങ്ങൾ മുൻപ്, വളരെ നാൾ നീണ്ടുനിന്ന, ആസാമിലുണ്ടായ കലാപം എന്നതും നമ്മൾ ഓർക്കണം, അതി വേഗം ആളുകളെ സംഘടിപ്പിക്കാൻ കഴിവുള്ളവരാണ് ഇവർ എന്ന് കഴിഞ്ഞ ദിവസം ചങ്ങനാശേരിയിലെ പായിപ്പാട്ടും, എറണാകുളത്തെ പെരുമ്പാവൂരും നമ്മൾ കണ്ടതാണ്. അതുപോലെ എറണാകുളത്തിൻ്റെ കിഴക്കുഭാഗമായ പെരുമ്പാവൂർ കേന്ദ്രമായി പുതിയ സംസ്ഥാനം വേണമെന്നും ഒരുപക്ഷേ ഇവർ ആവശ്യപ്പെടാം. ആ പ്രദേശങ്ങളിൽ പതിനായിരക്കണക്കിന് അതിഥികളാണ് ഉള്ളത്.

 ആദ്യകാലങ്ങളിൽ അവർ അംഗസംഖ്യ വളരെ കുറവായിരുന്നു. അതിനാൽ കൃത്യമായി ജോലി ചെയ്തിരുന്നു. ഇപ്പോൾ അവർ വലിയ രീതിയിൽ എത്തിക്കഴിഞ്ഞപ്പോൾ കേരളത്തിൽ എന്തുമാകാം എന്ന ചിന്താഗതിയായി ഇവർക്ക്. ഇപ്പോൾ അവർ ഒരു സംഘടിത ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് നമ്മുടെ സംസ്ഥാനത്തെ ചില രാഷ്ട്രീയ പാർട്ടികൾ ഇവരുടെ സംഘടന ഉണ്ടാക്കുവാൻ രംഗത്തിറങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ ചില മലയാളികളാണ് സ്വന്തം കീശ വീർപ്പിക്കുവാൻ വേണ്ടി മാത്രം ഇവരെ ഇവിടെ എത്തിക്കുവാൻ നേതൃത്വം നൽകുന്നതും. അനിയന്ത്രിതമായ ഈ അതിഥികളുടെ കടന്നു വരവിനെ നിയന്ത്രിച്ചില്ലാ എങ്കിൽ കേരളം ഭാവിയിൽ ദുഖിക്കേണ്ടി വരും.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •