റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

Spread the love
       
 
  
    

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് പൊതുദര്‍ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നാളെ സംസ്‌കാരം നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു

വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.

തോപ്പുംപടി സ്വദേശിയായ നടന്‍ റിസബാവ സിദ്ധിഖ്- ലാലിന്റെ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തോടെയാണ് ശ്രദ്ധേയനായത്.

Facebook Comments Box

Spread the love