Fri. Mar 29th, 2024

കെ. എം മാണി ധന്യസ്മൃതി എന്ന പേരിൽ മാണിസാറിന്റെ 50 വർഷത്തെ നിയമസഭയിലെ പ്രവർത്തനങ്ങളുടെ ആദരവായി നിയമസഭ പ്രസിദ്ധീകരിച്ച പുസ്തകം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ എൻ ജയരാജും ഏറ്റുവാങ്ങി

By admin Sep 16, 2021 #news
Keralanewz.com

കെ. എം മാണി ധന്യസ്മൃതി എന്ന പേരിൽ മാണിസാറിന്റെ 50 വർഷത്തെ നിയമസഭയിലെ പ്രവർത്തനങ്ങളുടെ ആദരവായി നിയമസഭ പ്രസിദ്ധീകരിച്ച പുസ്തകം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ എൻ ജയരാജും ഏറ്റുവാങ്ങി.

കേരളനിയമസഭാ സെക്രട്ടറിയേറ്റിനുവേണ്ടി പുസ്തകംപ്രസിദ്ധീകരിച്ച നിയമസഭാസെക്രട്ടറി ശ്രീ. എസ്.വി ഉണ്ണികൃഷ്ണൻനായരാണ്
കേരളകോൺഗ്രസ്(എം) ചെയർമാനായ ശ്രീ. ജോസ് കെ മാണിക്കും കുടുംബത്തിനുമുള്ള കോപ്പികൾ കൈമാറിയത്. ചടങ്ങിൽ ഞങ്ങൾക്കൊപ്പം എത്തിയ മുൻമന്ത്രിയും ഇപ്പോഴത്തെ എംഎൽഎയുമായ
ശ്രീ. ടി പി രാമകൃഷ്ണനും കോപ്പി ഏറ്റുവാങ്ങി

ജനാധിപത്യ ചരിത്രത്തിൽ തന്നെ സവിശേഷമായ നേട്ടം സ്വന്തമാക്കിയാണ്
മാണിസാർ വിടവാങ്ങിയത്.
ഒരേ മണ്ഡലത്തിൽ നിന്നും അമ്പതുവർഷത്തിലേറെ തുടർച്ചയായി കേരള നിയമസഭയിൽ അംഗമായിരുന്നു. അതിൽ 24 വർഷത്തിലേറെ കാലം മന്ത്രിയായി വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു. ആ വകകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തു. ധനമന്ത്രി എന്ന നിലയിൽ 13 ബജറ്റുകളിലൂടെ ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

നിയമസഭാംഗമെന്ന നിലയിൽ വിഷയങ്ങൾ പഠിച്ച് സഭയിൽ അവതരിപ്പിക്കുന്നതിന് എപ്പോഴും ശ്രദ്ധാലുവായിരുന്നു അദ്ദേഹം നിയമനിർമ്മാണ പ്രക്രിയയിലെ സജീവ പങ്കാളിത്തം കൊണ്ടും, സഭാനടപടികളിലെ ക്രിയാത്മകമായ ഇടപെടലുകളിലൂടെയും മികച്ച പാർലമെന്ററി പ്രവർത്തനമാണ് മാണിസാർ നിർവ്വഹിച്ചത്


ആ സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായി നിയമസഭാ സാമാജികത്വത്തിന്റെ 52 വർഷം പൂർത്തീകരിച്ചു ഒടുവിൽ നമ്മിൽ നിന്നു വിട്ടകന്നുപോയ മാണിസാറിന്റെ നിയമസഭാ പ്രവർത്തനങ്ങളും, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സംഭാവനകളും പ്രതിപാദിക്കുന്ന കെ.എം.മാണി ധന്യസ്മതി എന്ന സമഗ്ര സചിത്ര ഗ്രന്ഥ പ്രസിദ്ധീകരിച്ച നിയമസഭാസക്രട്ടേറിയറ്റിനോടുള്ള ഞങ്ങളുടെയും പാർട്ടിയുടെയും നന്ദിയും കടപ്പാടും മാണിസാറിന്റെ കുടുംബത്തിനും ഞങ്ങളുടെ ചെയർമാൻ ജോസ് കെ മാണിക്കുവേണ്ടിയും രേഖപ്പെടുത്തുവെന്നും ചീഫ് വിപ്പ് ഡോ എൻ ജയരാജ്‌ പറഞ്ഞു

Facebook Comments Box

By admin

Related Post