Fri. Mar 29th, 2024

ദുരിതാശ്വാസ കാലത്ത് സ്വർണ്ണ കമ്മൽ വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച ജനപ്രതി റീത്താ ജോർജ് ആണ് താരം

By admin Sep 16, 2021 #news
Keralanewz.com

പാലാ: കടനാട് പഞ്ചായത്ത് പിഴക്‌ 14 ആം വാർഡ് മെമ്പർ റീത്താജോർജ് എന്ന ജനങ്ങളുടെ സ്വന്തം റീത്താമാ പഞ്ചായത്തിലെ മറ്റ് വനിതാ മെമ്പർമാരേക്കാൾ സാമൂഹ്യ പ്രവർത്തനത്തിൽ ഇരുപത്തി ആറു വർഷങ്ങളുടെ പരിചയമുണ്ട്.

കോവിഡ് കാലത്ത് അർഹരായവരെ കണ്ടെത്തി ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിലും ,വാർഡിലെ മുഴുവൻ കോവിഡ് ബാധിതർക്കും മരുന്നും ക്വറന്റൈൻ സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നതിലും ഊണോ ,ഉറക്കമോ പോലും ഇല്ലാതെ പിഴക് വാർഡിന്റെ എല്ലാ ഭാഗത്തും ഓടി നടക്കുകയാണ് മെമ്പർ

കോവിഡ് ബാധിതരായി താബോറിൽ പ്രവേശിപ്പിച്ച കുടുംബങ്ങളുടെ വളർത്തു മൃഗങ്ങൾ പോലും റീത്താമ്മയുടെ കരുതലിൽ സുരക്ഷിതരാണ് .

പിഴക് വാർഡ് മെമ്പർ എന്നതിലുപരി ഇടവക പള്ളിയിലെ പള്ളിക്കമ്മറ്റി അംഗം ,മാതൃജ്യോതി ,മൂന്നാം സഭ എന്നിവകളിലും നേതൃത്വം വഹിക്കുന്നു

ജാതി മത രാഷ്ട്രീയ ഭേദമെന്യേ ആർക്കും എപ്പോൾ വേണമെങ്കിലും ചെല്ലാൻ പറ്റുന്ന അഭയകേന്ദ്രമാണ് റീത്ത മെമ്പറുടെ വീട് എന്നത് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കുന്ന കാര്യമാണ്.

ഇടവകയിൽ ആരെങ്കിലും മരണപ്പെട്ടാൽ വര്ഷങ്ങളായി ആദ്യം ഓടിയെത്തുന്നതും വേണ്ട സഹായങ്ങൾ ചെയ്യുന്നതും നൽകുന്നതും ഒരു കുടുംബാംഗ മെന്നപോലെ മെമ്പറായിരിക്കും .

ഇതിനോടകം വിവിധ സംഘടനകളുടെ പുരസ്കാരങ്ങളും ആദരവും ഏറ്റു വാങ്ങിയിട്ടുണ്ട് റീത്തമെമ്പർ. വാർഡിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മെമ്പർക്ക് പൂർണ്ണ പിന്തുണയുമായി കൂടെയുള്ളത് ഭർത്താവ് ജോർജ് തങ്കച്ചനും മകൾ പ്രീതുവുമാണ്. പിഴക് പാട്ടത്തിപറമ്പിൽ കുടുംബാംഗമാണ്

Facebook Comments Box

By admin

Related Post