Thu. Apr 25th, 2024

വ്യാജവാര്‍ത്തകള്‍ക്ക് എതിരെ സഭ നിയമനടപടികള്‍ക്ക് നീങ്ങാന്‍ സാധ്യത. കലാപാന്തരീക്ഷം സൃഷ്ടിക്കുവാനായി തീവ്രവാദ സംഘടനകള്‍ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു എന്ന സംശയം ബലപ്പെടുന്നു

By admin Sep 18, 2021 #Pala Bishop
Keralanewz.com

പാലാ : പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട്‌ പള്ളിയില്‍എട്ടു നോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗം ഒരാഴ്ച്ച കഴിഞ്ഞിട്ടും കെട്ടടങ്ങിയില്ല. അതിനിടയിലാണ് മാധ്യമങ്ങള്‍ പാലാ രൂപതയ്ക്കെതിരായി നല്‍കിയ ഒരു വ്യാജ വാര്‍ത്ത ചര്‍ച്ചയാകുന്നത്!. മിഷണറീസ് ഓഫ് ജീസസ് സന്യാസ സഭയുടെ കുറവിലങ്ങാട് ഉള്ള കോണ്‍വെന്റിലെ നാല് കന്യാസ്ത്രീകള്‍ സെപ്തംബര്‍ പന്ത്രണ്ടിന് ചാപ്പലില്‍ നടന്ന കുര്‍ബാനയ്ക്കിടയില്‍ പാലാ രൂപതയിലെ ഒരു പുരോഹിതന്‍ മുസ്ലീങ്ങള്‍ക്ക് എതിരായ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്നും തുടര്‍ന്ന് കുര്‍ബാന ബഹിഷ്ക്കരിച്ച് ഇറങ്ങി പോയെന്നുമായിരുന്നു വിവിധ ചാനലുകള്‍ വന്ന വാര്‍ത്ത. സംഭവം അപ്പോള്‍ തന്നെ എങ്ങനെ വാര്‍ത്തയായെന്നും, പുരോഹിതന്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്താന്‍ പോകുന്ന കുര്‍ബാന ഏതെന്ന് മുന്‍കൂട്ടി അറിഞ്ഞു എങ്ങനെ ക്രിത്യസമയത്ത് മാധ്യമങ്ങള്‍ ചാപ്പലിനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു എന്നുമുള്ള ചോദ്യങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു. പുരോഹിതന്‍ ആരാണ് എന്നുള്ള ചോദ്യത്തിനും ക്രിത്യമായ മറുപടി ലഭിക്കാഞ്ഞത് സംശയം വര്‍ദ്ധിപ്പിച്ചു. ഒരു കത്തോലിക്ക പുരോഹിതന്‍ മുസ്ലീങ്ങളുടെ കടകളില്‍ കയറരുത്, അവരുടെ ഓട്ടോകള്‍ ഒഴിവാക്കണം എന്നുള്ള പരാമര്‍ശങ്ങള്‍ നടത്തി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വാര്‍ത്ത വ്യാജമായിരുന്നു എന്നും മാധ്യമങ്ങള്‍ ആസൂത്രിതമായി കെട്ടിച്ചമച്ചത് ആണെന്നും തെളിയുന്നു. വിജയപുരം ലത്തീന്‍ കത്തോലിക്ക രൂപതയുടെ കീഴിലുള്ള പ്രസ്തുത കോണ്‍വെന്റില്‍ പാലാ രൂപതയുടെ പുരോഹിതര്‍ കുര്‍ബാന അര്‍പ്പിക്കാന്‍ പോകാറില്ല. സംഭവം നടന്ന ദിവസം കുര്‍ബാന അര്‍പ്പിച്ചത് കന്യാസ്ത്രീകളുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് വിജയപുരം രൂപതയുടെ തന്നെ കീഴിലുള്ള ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സന്യാസസഭയുടെ ഫാ.രാജീവ് ടിഓആര്‍ ആയിരുന്നു. കുര്‍ബാനയ്ക്കിടയിലെ പ്രസംഗത്തില്‍ യാതൊരു തരത്തിലുമുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങളോ പാലാ ബിഷപ്പിന്റെ പ്രസംഗമോ പ്രതിപാദ്യ വിഷയമായിരുന്നില്ല. എന്നാല്‍ കുര്‍ബാന കഴിഞ്ഞു ചാപ്പലില്‍ നിന്നും ഇറങ്ങിയ വൈദികനെ വരവേറ്റത് മാതൃഭൂമി, ഏഷ്യാനെറ്റ്, മീഡിയ വണ്‍ തുടങ്ങിയ ചാനലുകള്‍ ആയിരുന്നു. ഏതാനം ആഴ്ച്ച്ചകള്‍ക്ക് മുന്‍പ് ആലുവ കത്തോലിക്ക പള്ളിയില്‍ കുര്‍ബാന മദ്ധ്യേ വൈദികനെ ഒരു സംഘം അക്രമിച്ചതും കുര്‍ബാന അലങ്കോലമാക്കിയതും സമാന രീതിയിലാണ് തത്സമയം വാര്‍ത്തയായി വന്നത്!. മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്റ് കന്യാസ്ത്രീകള്‍ ജലന്ധര്‍ രൂപതയുടെ ബിഷപ്പ് ആയിരുന്ന ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ വഞ്ചി സ്ക്വയര്‍ സമരത്തിലൂടെ കേരളത്തില്‍ ശ്രദ്ധ നേടിയവരായിരുന്നു. അന്ന് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ തെളിവുകളുടെ അഭാവത്തില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു വഞ്ചി സ്ക്വയറില്‍ കേരള ഹൈക്കോടതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി വന്‍ സമരം അരങ്ങേറിയത്. സമര വേദിയിലെ തീവ്രഇടതുപക്ഷ വിഘടനവാദ സംഘടനകളുടെയും, ജമാ അത്തെ ഇസ്ലാമിയുടെയും മറ്റും സാന്നിധ്യം അന്ന് തന്നെ വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇത്രയും വലിയ സമരപരുപാടികള്‍ നടത്തുവാനായുള്ള സാമ്പത്തിക ശ്രോതസ് ഏതെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. തീവ്രഇസ്ലാമിക സംഘടനകളുമായി പ്രസ്തുത കന്യാസ്ത്രീകള്‍ക്ക് ബന്ധം ഉണ്ടന്നും മാധ്യമങ്ങളെ അടക്കം മയക്കുമരുന്ന് മാഫിയകളും, തീവ്രവാദ സംഘടനകളും വിലയ്ക്കെടുത്തു എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ഇപ്പോള്‍ നിറയുന്നത്. ഏഴു ദിവസം കഴിഞ്ഞിട്ടും ഇരുവശത്തും പ്രകോപനപരമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളുടെ പ്രവണത തീവ്രവാദ സംഘടനകളുടെ സ്വാധീനത്തിന് കാരണമായി പലരും ആരോപിക്കുന്നു. മുന്‍ ഡിജിപി ലോക്നാഥ് ബഹ്രയെ ഉദ്ധരിച്ചുകൊണ്ട് പാലാ മെത്രാന്‍ നടത്തിയ ‘കുറച്ചു മുസ്ലീം ഗ്രൂപ്പുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു’ എന്ന പരമാര്‍ശം SDPIയെ പോലെയുള്ള വിദ്വംസക ഗ്രൂപ്പുകള്‍ക്കും, താലിബാനെ പ്രകീര്‍ത്തിച്ചു പോലും ചര്‍ച്ച ചെയ്യുന്ന ചില സലഫിസ്റ്റ് ഗ്രൂപ്പുകള്‍ക്കും എതിരെയാണ് എന്ന് വ്യക്തമായിരുന്നു. പ്രസ്താവനയ്ക്ക് തൊട്ടടുത്ത ദിവസം SDPI പ്രവര്‍ത്തകര്‍ പാലാ ബിഷപ്പ് ഹൌസിനു മുന്‍പില്‍ കൊലവിളി മുഴക്കി പ്രകടനം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ മാധ്യമങ്ങളില്‍ ഇരു സമുദായംഗങ്ങളെയും പ്രകോപിപ്പിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. മയക്കുമരുന്നിനെ കുറിച്ചോ മറ്റു തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ചര്‍ച്ചകള്‍ ഉണ്ടാകാഞ്ഞതിനെ വിമര്‍ശിച്ച് പല പ്രമുഖ വൈദികരും ചിന്തകരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതിനിടയില്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വരുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുന്നു. വ്യാജവാര്‍ത്തകള്‍ നല്‍കി ഇരു സമുദായങ്ങളെയും തമ്മിലകറ്റി കലാപാന്തരീക്ഷം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണ് എന്നും, ഇവയ്ക്കു പിന്നില്‍ ഉള്ള ശക്തികളെ കണ്ടെത്തുവാന്‍ കേന്ദ്ര ഏജന്‍സികള്‍ അടിയന്തരമായി ഇടപെടണം എന്നുമുള്ള ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

Facebook Comments Box

By admin

Related Post