ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍ ബാര്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, യന്ത്രഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍, ഗ്ലാസ് തുടങ്ങി 371 ഉത്പന്നങ്ങള്‍ക്ക് അടുത്ത മാര്‍ച്ച്‌ മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ഐസ്) ഗുണനിലവാരം ഉറപ്പാക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.

ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യമന്ത്രാലയം കഴിഞ്ഞ വര്‍ഷം തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •