Sat. Apr 20th, 2024

കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ധര്‍ണ നാളെ

By admin Sep 19, 2021 #news
Keralanewz.com

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ധര്‍ണ നടക്കും. പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും, പൊതുമുതലും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നടപടി അവസാനിപ്പിക്കുക, മുട്ടില്‍ മരംമുറി കള്ളക്കടത്തു അഴിമതി കേസിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തുക, ഡോളര്‍ കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാവിലെ 10 മണിമുതല്‍ ഒരു മണിവരെയാണ് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ നടത്തുന്നത്.

ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കും.കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തും, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ തൃശ്ശൂരും, പി.ജെ ജോസഫ് ഇടുക്കിയിലും, കൊല്ലത്ത് എ.എ അസീസും, രമേശ് ചെന്നിത്തല പാലക്കാടും, കെ മുരളീധരന്‍ കോഴിക്കോടും, എം.കെ മുനീര്‍ വയനാടും, സി.പി ജോണ്‍ പത്തനംതിട്ടയിലും, ഷിബു ബേബി ജോണ്‍ ആലപ്പുഴയിലും, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തും, ജി ദേവരാജന്‍ കാസര്‍കോട്ടും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും

Facebook Comments Box

By admin

Related Post