വാട്‌സാപ്പ് വഴി ആവശ്യക്കാരെ കണ്ടെത്തി; മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം; 2 പേര്‍ അറസ്റ്റില്‍; 3 സ്ത്രീകളെ രക്ഷപ്പെടുത്തി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോഴിക്കോട്: അനധികൃതമായി പ്രവൃത്തിക്കുന്ന മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം നടത്തിയതിനു രണ്ടു പേരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കുതിരവട്ടത്തെ നേച്വര്‍ വെല്‍നെസ് സ്പാ ആന്‍ഡ് ബ്യൂട്ടി ക്ലിനിക് മാനേജര്‍ മാനന്തവാടി സ്വദേശി വിഷ്ണു, മസാജ് പാര്‍ലറിലെത്തിയ മലപ്പുറം സ്വദേശി പി.മഹ്‌റൂഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവിടെ ജോലിക്കാരായി ഉണ്ടായിരുന്ന ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശികളായ 3 സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി.  ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുമെന്ന് പൊലീസ് പറഞ്ഞു. 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച് ാെപാലീസ് പരിശോധന വൈകിട്ടോടെയാണ് പൂര്‍ത്തിയായത്. കോര്‍പറേഷന്‍ ലൈസന്‍സ് പോലുമില്ലാതെയാണ് സ്ഥാപനം നടത്തിവന്നതെന്നു പൊലീസ് പറഞ്ഞു. വാട്‌സാപ് വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •