എസ്.എം.വൈ.എം.അനിശ്ചിതകാല ഉപവാസ സമരം ശ്ലാഘനീയം: അഡ്വക്കറ്റ് ബിജു പറയന്നിലം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (എസ്.എം.വൈ.എം) സംഘടന പത്ത് ദിവസമായി നടത്തി വരുന്ന ഉപവാസ സമരം ശ്ലാഘനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ്. ഗ്ലോബൽ പ്രസിഡൻറ് അഡ്വ.ബിജു പറയന്നിലം അഭിപ്രായപ്പെട്ടു.            യുവജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചും, അവരുടെ ജീവിതത്തിന് മാതൃകയായും പ്രവർത്തിക്കുന്ന ഒരു യുവജന സംഘടനയാണ് എസ്.എം.വൈ.എം. എന്നും അദ്ദേഹം പറഞ്ഞു.             കേരള സർക്കാർ നടത്തുന്ന യുവജനദ്രോഹ നടപടികൾക്കെതിരെയും, സിവിൽ പോലീസ് ഓഫീസേഴ്സ് (സി.പി.ഒ) റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് രൂപത എസ്.എം.വൈ.എം. നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.       എസ്.എം.വൈ.എം. രൂപത പ്രസിഡൻ്റ് ആൽബിൻ തടത്തേൽ ആരംഭിച്ച ഉപവാസ സമരം ഇന്ന് പത്താം ദിവസം രൂപത ഡപ്യൂട്ടി പ്രസിഡൻ്റ് സ്റ്റെഫി സണ്ണിയാണ് നടത്തുന്നത്. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമതിയുടെ പൂർണ്ണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •