Thu. Apr 25th, 2024

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന

By admin Sep 24, 2021 #bjp #k surendran
Keralanewz.com

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിന്‍്റെ ശ്രമം. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും സംസ്ഥാന അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം തിരക്കിട്ട ചര്‍ച്ചയിലാണ്. കെ സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചതും പുന:സംഘടനയെ കുറിച്ച്‌ അഭിപ്രായം ആരായാന്‍ തന്നെ.

അതിനിടെ കാലാവധി തികയ്ക്കാന്‍ അനുവദിക്കണമെന്ന് കെസുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടുപ്രാദേശിക തലം മുതല്‍ അഴിച്ചുപണി നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മ്മ പദ്ധതി അവതരിപ്പിച്ച സുരേന്ദ്രന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്

Facebook Comments Box

By admin

Related Post