Thu. Apr 25th, 2024

കുപ്പിവെള്ളത്തിെൻറ വില ലിറ്ററിന് 13ല്‍നിന്ന് 16 രൂപയായെങ്കിലും ഉയര്‍ത്തണമെന്ന് കുപ്പിവെള്ള നിര്‍മാണ കമ്പനികള്‍

By admin Sep 24, 2021 #news
Keralanewz.com

തിരുവനന്തപുരം: കുപ്പിവെള്ളത്തിെൻറ വില ലിറ്ററിന് 13ല്‍നിന്ന് 16 രൂപയായെങ്കിലും ഉയര്‍ത്തണമെന്ന് കുപ്പിവെള്ള നിര്‍മാണ കമ്പനികള്‍. വില വർധിപ്പിച്ചിലെങ്കില്‍ ഉല്‍പാദനം നിര്‍ത്തിവെക്കേണ്ടിവരുമെന്നും ജി.എസ്.ടി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്ച്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിെൻറ കുപ്പിവെള്ള വ്യവസായത്തിനെതിരായ നയങ്ങള്‍ ഇൗ മേഖലയെ തകർക്കുകയാണ്.
കുടിവെള്ള വ്യവസായത്തിനെതിരായ തെറ്റായ നയങ്ങൾ അവസാനിപ്പിക്കുക, മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി അസോസിയേഷന്‍ വെള്ളിയാഴ്ച സെക്രേട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.

പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ് മേ​നോ​ന്‍, ര​ക്ഷാ​ധി​കാ​രി ജേ​ക്ക​ബ് എ​ബ്ര​ഹാം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജോ​ര്‍ജ് മൈ​ക്കി​ള്‍, നാ​സ​ര്‍, അ​ഭി​ലാ​ഷ് മ​ങ്കി​ടി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു

Facebook Comments Box

By admin

Related Post