Fri. Mar 29th, 2024

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനും പി സി ജോര്‍ജിനെതിരെ കേസെടുത്തു

By admin Sep 24, 2021 #news
Keralanewz.com

കൊച്ചി ; ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ വ്യക്തിഹത്യ നടത്തിയതിന് ജനപക്ഷം സെക്യുലര്‍ നേതാവ് പി സി ജോര്‍ജിനെതിരേ കേസെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകനായ ബി എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് കേസ്.

ക്രൈം നന്ദകുമാറിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് മന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്.

Facebook Comments Box

By admin

Related Post