ഭൂപതിവ് ചട്ടങ്ങളില്‍ നിയമഭേദഗതി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) കളക്ട്രേറ്റ് ധര്‍ണ്ണാ സമരം നാളെ (25/09/21)

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കട്ടപ്പന : 1964 ലേയും 1993 ലേയും ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതിയും ഇടുക്കിയിലെ നിര്‍മ്മാണപ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) ന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണാസമരം നടത്തുമെന്ന്  ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ അറിയിച്ചു

ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ അദ്ധ്യക്ഷത വഹിക്കുന്ന ധര്‍ണ്ണാ സമരം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്യും.17.12.2019 ല്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ 1964,1993 ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വാണിജ്യ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സം നീക്കണമെന്നും മൂന്നാറിന്‍റെ സംരക്ഷണത്തിനായി പ്രത്യേക നിര്‍മ്മാണചട്ടങ്ങള്‍ ഉണ്ടാക്കണമെന്നും ഏകകണ്ഠമായി അംഗീകരിച്ചിട്ടുള്ളതാണ്

കോടതി വ്യവഹാരങ്ങള്‍ മൂലവും കോവിഡ് പശ്ചാത്തലത്തിലും തുടര്‍ നടപടികള്‍ വൈകിയത് ജില്ലയെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീട് നിര്‍മ്മിക്കുന്നതിനും കര്‍ഷകരുടെ കൈവശ ഭൂമി പതിച്ചുനല്‍കുന്നുവെന്ന വ്യവസ്ഥക്ക് കാലാനുസൃതമായി മാറ്റം വരുത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ കൂടി ഉപയുക്തമാകത്തക്കവിധം ഭേദഗതി ചെയ്യേണ്ടതായിട്ടുണ്ട്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •