Fri. Apr 19th, 2024

പെണ്‍കുട്ടിയെ വിവാഹം ചെയ്‌താലും ബലാത്സംഗക്കേസിലെ ശിക്ഷയില്‍നിന്ന്‌ ഒഴിവാകാനാകില്ല

By admin Sep 24, 2021 #highcourt #pocso
Keralanewz.com

കൊച്ചി ; പോക്സോ കേസുകളില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കേസ് ഒത്തുതീര്‍ക്കുന്നത് ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കാന്‍ മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മാനഭംഗം ഇരയോടുള്ള ക്രൂരത മാത്രമല്ലെന്നും ഇരയുടെ ബന്ധുക്കളെയും സമൂഹത്തെയും ബാധിക്കുന്നതും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതുമായ കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കി.

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാംപ്രതിയുടെ വാടകവീട്ടില്‍വച്ച്‌ ഒന്നാംപ്രതി പീഡിപ്പിച്ചെന്ന കേസിലാണ് ജസ്റ്റിസ് വി ഷര്‍സിയുടെ ഉത്തരവ്. പെണ്‍കുട്ടിയെ ഒന്നാംപ്രതി സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം ചെയ്ത് ഒരുമിച്ച്‌ ജീവിക്കുകയാണെന്നും കേസ് റദ്ദാക്കണം എന്നുമായിരുന്നു പ്രതികളുടെ ആവശ്യം.

ആവശ്യം തള്ളിയ കോടതി വിചാരണ നേരിടാന്‍ നിര്‍ദേശിച്ചു. ബലാത്സംഗക്കേസുകളില്‍ ഒത്തുതീര്‍പ്പിലൂടെ ശിക്ഷ ഒഴിവാക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

Facebook Comments Box

By admin

Related Post