Sat. Apr 20th, 2024

ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ജനാധിപത്യ കേരളാ കോൺഗ്രസ് ധർണ്ണ നടത്തി

By admin Sep 25, 2021 #news
Keralanewz.com

കോട്ടയം : കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയങ്ങൾ തിരുത്തുവാൻ കർഷകർ ഏതറ്റം വരെയും പോകാൻ മടിക്കില്ലെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഡോ.കെ.സി ജോസഫ് . ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ ധർണ്ണകളുടെ സംസ്ഥാന തല ഉത്ഘാടനം കോട്ടയത്ത് നിർവ്വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. രാഖി സഖറിയ, വിനു ജോബ്, സന്തോഷ് കുഴിവേലി, ജോസ് പഴയ തോട്ടം, പി.എ ഷാജി, സിറിയക്ക് പാലക്കാരൻ , റെജി കുരുവിള, ഔസേപ്പച്ചൻ ഓടയ്ക്കൽ, ലൂയിസ് കുര്യൻ, കുര്യൻ തൂമ്പുങ്കൽ, ബേബിച്ചൻ തയ്യിൽ, വിൽ സെബാസ്റ്റ്യൻ, രാജൻ ആരംപുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post