Wed. Apr 24th, 2024

സർക്കാർ നൽകുന്ന റേഷൻ വിഹിതത്തിലെ അളവിൽ കുറവ് വരുത്തുന്നവർക്കും ഭക്ഷ്യ കിറ്റിലെ സാധനങ്ങൾ കുറവ് വരുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ

By admin Jun 12, 2021 #news
Keralanewz.com

കോവിഡ് മഹാമാരി ക്കാലത്ത് സർക്കാർ നൽകുന്ന റേഷൻ വിഹിതത്തിലെ അളവിൽ കുറവ് വരുത്തുന്നവർക്കും ഭക്ഷ്യ കിറ്റിലെ സാധനങ്ങൾ കുറവ് വരുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. നെടുമങ്ങാട് നഗരസഭയിൽ നടന്ന പൊതു ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സാധാരണക്കാർക്ക് സർക്കാർ നൽകുന്ന ഉൽപ്പന്നങ്ങൾ കൃത്യതയോടെ  തൂക്കത്തിൽ കുറവ് വരാതെ എത്തിക്കാനാണ് നിർദേശം കൊടുത്തിട്ടുള്ളത്. എന്നാൽ ചില കേന്ദ്രങ്ങളിൽനിന്ന് നൽകുന്ന ഭക്ഷ്യക്കി റ്റുകളിൽ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് അത് പരിശോധിക്കുവാനും കുറവുകൾ മാറ്റുവാനു മുള്ള കർശന നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അളവ് തൂക്കത്തിൽ ഉള്ളവരും, സിവിൽ സപ്ലൈസ്, സപ്ലൈകോ യിലുള്ളവരുമായ ജീവനക്കാർഇത് ഗൗരവമായി എടുക്കണമെന്നും ജനങ്ങൾക്ക്  നൽകുന്ന സാധനങ്ങൾക്ക് കൃത്യമായ വിലയാണ് സർക്കാർ നൽകുന്നതെന്നുംഅത് കൊണ്ട് ഒരു ഉൽപ്പന്നത്തിന് എത്രയാണോ അളവ് നിശ്ചയിച്ചിരിക്കുന്നത് ആ അളവിൽ കൃത്യത പാലിക്കാൻ എല്ലാ സിവിൽസപ്ലൈസ് ഉദ്യോഗസ്ഥന്മാരും ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം കർശനമായ നടപടിയിലേക്ക് പോകുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.നെടുമങ്ങാട് നഗരസഭയിലെ പൊതു പരിപാടിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി  പറയുകയായിരുന്നു അദ്ദേഹം

Facebook Comments Box

By admin

Related Post