Fri. Mar 29th, 2024

ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു

By admin Sep 25, 2021 #covid19
Keralanewz.com

തിരുവനന്തപുരം: കോവിഡ് വാക്സിനേഷന്‍ ഒന്നാം ഡോസ് 91 ശതമാനം എത്തിയ സാഹചര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുവാദം നല്‍കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനത്തിന് അനുമതി. ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണം. കഴിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാക്സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്കായി അനുവദിക്കാവുന്നതാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തനം. നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന, പുറത്തിറങ്ങാനുള്ള നിബന്ധനകള്‍ ഒഴിവാക്കി. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍ട്ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ല.

സ്‌കൂളുകളും കോളേജുകളും ഏതാനും ആഴ്ചകള്‍ക്കുളളില്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Facebook Comments Box

By admin

Related Post