ജോര്‍ജ്ജ് കുട്ടിയും ഞാനും മക്കളും ധ്യാനത്തിന് പോയ ദിവസം, ദൃശ്യം ഓര്മ പങ്കുവെച്ച് മീന
തിയേറ്ററുകള്‍ ആഘോഷമാക്കി ചിത്രമായിരുന്നു മോഹന്‍ലാല്‍- ജീത്തു ജോസ് കൂട്ട്കെട്ടില്‍ പിറന്ന ദൃശ്യം. 2013 ഡിസംബര്‍ 19 നാണ് ചിത്രം തിയേറ്ററില്‍ എത്തിയതെങ്കിലും റിലീസ് പോലെ പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന തീയതിയാണ് ആഗസ്റ്റ് 2. ഏഴ് വര്‍ഷം മുന്‍പുള്ള ഒരു ആഗസ്റ്റ് 2 ആയിരുന്നു . ജോര്‍ജ്ജ് കുട്ടിയും കുടുംബവും ധ്യാനം കൂടാന്‍ പോയത്. ഇപ്പോഴിത ഏഴ് കൊല്ലം മുമ്ബത്തെ ആ ധ്യാനം കൂടാന്‍ പോയ ഓര്മ പങ്കുവെയ്ക്കുകയാണ് നടി മീന. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഏഴ് വര്‍ഷം മുമ്ബത്തെ ഓര്മ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിനേയും ജീത്തൂ ജോസഫിനേയും ആന്റണി പെരുമ്ബാവൂരിനേയും മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് മീന ചിത്രം പങ്കുവെച്ചിരിക്കുന്നത്. മീനയുടെ പോസ്റ്റ് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഏഴ് വര്‍ഷം മുന്‍പായിരുന്നു അധികം ഹൈപ്പില്ലാതെ ജോര്‍ജ്ജ് കുട്ടിയും കുടുംബവും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ എത്തിയത്. 133 തിയേറ്ററുകളില്‍ ആയിരുന്നു തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്തത്. പിന്നീട് കൂടുതല്‍ തിയേറ്ററുകളിലേയ്ക്ക് വ്യാപിച്ചു. 175 ദിവസത്തോളമാണ് ചിത്രം തിയേറ്ററുകളില്‍ ഓടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമാണ് ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിള്‍ ടി.വി. സ്ഥാപനം നടത്തുകയാണ് ജോര്‍ജുകുട്ടി (മോഹന്‍ലാല്‍). ജോര്‍ജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോര്‍ജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും (മീന) മക്കളായ അഞ്ജുവും അനുവുമാണ് (അന്‍സിബ, എസ്തേര്‍). മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോര്‍ജുകുട്ടി ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയില്‍ പെടുന്നു. ജോര്‍ജുകുട്ടിയുടെ കൗമാരക്കാരിയായ മകള്‍ അഞ്ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത് പോലീസ് ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തില്‍ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താന്‍ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജുകുട്ടി നടത്തുന്ന ബുദ്ധിപൂര്‍വമായ നീക്കങ്ങളാണ് സിനിമയുടെ ഇതിവ്യത്തം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചത് . പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിമേക്ക് ചെയ്തിരുന്നു. തമിഴില്‍ കമല്‍ ഹാസനും ഗൗതമിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത് ആശ ശരത്ത് തന്നെയായിരുന്ന തമിഴിലും പോലീസ് വേഷത്തിലെത്തിയത്. ഹിന്ദിയില്‍ അജയ് ദേവ്ഗണ്, തബു, ശ്രിയാ ശരണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയത്. തെലുങ്കില്‍ ‘ദൃശ്യം’ പതിപ്പില്‍ വെങ്കിടേഷ്, മീന, നാദിയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ദൃശ്യ’ എന്ന പേരിലാണ് ചിത്രം കന്നടയിലെത്തിയത്. പി വാസു സംവിധാനം ചെയ്ത ചിത്രത്തില്‍ വി. രവിചന്ദ്രന്‍, നവ്യനായര്‍, എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായത്. ആശ ശരത് ഈ ചിത്രത്തിലെ ഭാഗമായിരുന്ന