Wed. Apr 24th, 2024

തത്തയെ കൂട്ടിലിട്ട് വളർത്തി; മാള സ്വദേശിക്കെതിരെ കേസെടുത്തു

By admin Sep 26, 2021 #news
Keralanewz.com

തൃശൂർ: തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയ ആള്‍ക്കെതിരെ കേസ്. മാള പുത്തന്‍ചിറ സ്വദേശി സര്‍വനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതരുടേതാണ് നടപടി. അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് വിജിലന്‍സിന്‍റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

ഇന്നലെ സര്‍വന്‍റെ വീട്ടിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തത്തയെ കസ്റ്റഡിയില്‍ കൊണ്ടുപോയി.  ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്ന തത്തയെ അരുമ ജീവിയാക്കി വളര്‍ത്തുന്നത് കുറ്റകരമാണ്. തത്തയെയോ മറ്റ് വന്യജീവികളെയോ വളര്‍ത്തുന്നത് വന്യജീവി സംരക്ഷണ പ്രകാരം മൂന്ന് വര്‍ഷം തടവ് ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത് തിരിച്ചറിയാതെ നിരവധി പേരാണ് തത്തയെ വീട്ടില്‍ വളര്‍ത്തുന്നത്

Facebook Comments Box

By admin

Related Post

You Missed