Tue. Apr 23rd, 2024

ലോക ഹൃദയദിനം: ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തിയ സൈക്കിൾ റാലി ശ്രദ്ധേയമായി

By admin Sep 27, 2021 #news
Keralanewz.com

ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യവും വ്യായാമത്തിന്റെ ആവശ്യകതയും പൊതുജനങ്ങളിലെത്തിക്കുന്നതിനായി ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും കാരിത്താസ് ആശുപത്രിയും സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. 

കാരിത്താസ് ആശുപത്രിയിൽ ആരംഭിച്ച റാലി കോട്ടയം സബ് കളക്ടർ രാജീവ് കുമാർ ചൗധരി, കോട്ടയം ഡി വൈ എസ്.പി. ജെ. സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. കാരിത്താസ് ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്, ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോബി തോമസ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു. റാലി ഗാന്ധിനഗർ, മെഡിക്കൽ കോളജ്, ചുങ്കം വഴി ബേക്കർ ജംഗ്ഷനിൽ സമാപിച്ചു. കോട്ടയം സൈക്ലിംഗ് ക്ലബ്, വൈക്കം ഇക്കോ സൈക്ലിംഗ് ക്ലബ്, ഡെക്കത്താലോൺ സൈക്കിളിങ് ലാബ്, കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയിലെ അംഗങ്ങൾ, യുവജനങ്ങൾ, ഡോക്ടർമാർ എന്നിവർ റാലിയിൽ അണിനിരന്നു

Facebook Comments Box

By admin

Related Post