Wed. Apr 24th, 2024

വന്യമൃഗ ആക്രമണത്തിൽ മരണപ്പെടുന്നവർക്കും പരീക്കേൽക്കുന്നവർക്കും എംപ്ലോയീസ് കോമ്പൻസേഷൻ ആക്റ്റിന് വിധേയമായി നഷ്ടപരിഹാരം നൽകണം;പി ടി ജോസ് ജനറൽ സെക്രട്ടറി (കേരളാ കോൺഗ്രസ്‌ (എം )

By admin Sep 27, 2021 #news
Keralanewz.com

വന്യമൃഗങ്ങളെ വനത്തിൽ തന്നെ അധിവസിപ്പിക്കുന്നതിനും ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാനും കേന്ദ്ര-സംസ്ഥാന വനം വകുപ്പുകൾ പരാജയപെട്ടത് കൊണ്ടണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ മരിക്കാൻ ഇടയാവുന്നത് മനുഷ്യ ജീവൻ മാത്രമല്ല, അവരുടെ വളർത്തു മൃഗങ്ങളേയും വന്യ മൃഗങ്ങൾ കൊന്നൊടുക്കുന്നു. കാട്ടു മൃഗങ്ങൾ യാത്രാവഹനങ്ങൾക് കുറുകെ ചാടിയും നിരവധിയാളുകളുടെ ജീവൻ നിത്യനയെന്നോണം പൊലിഞ്ഞു വീഴുന്നു.

   ഈ സാഹചര്യത്തിൽ വന്യമൃഗ അക്രമണത്തിന് വിധേയരായി മരിച്ചവർക്കും / പരിക്കു പറ്റി ജോലി ചെയ്തു ജീവിക്കാൻ സാധിക്കാതെ വന്നവർക്കും എംപ്ലോയിസ്  കോമ്പൻസേഷൻ ആക്ടിനും മോട്ടോർ വെഹിക്കിൾസ് ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചു മോട്ടോർ ആക്‌സിഡന്റ് ട്രിബൂണൽ ( M. A.C. T ) വിധി തീർപാക്കുന്ന തരത്തിലും നഷ്ടപരിഹാരം നൽകാൻ  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവുണ്ടാകണംഞായറാഴ്ച കണ്ണൂർ ജില്ലയിൽ പെട്ട പെരുങ്കരിയിൽ ഉണ്ടായ കാട്ടനയുടെ അക്രമവും യുവാവിന്റെ ദാരുണമായ അന്ത്യവും ആരുടേയും കരളലിയിപ്പിക്കുന്നതാണ്.

ഒരു കുടുംബം പൂർണമായി അനാഥമായിരിക്കുന്നു. മരണത്തോട് മല്ലടിക്കുന്ന ഗ്രഹനാഥയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ഇനി എങ്ങനെ ജീവിക്കും എന്നതിന് സർക്കാർ പരിഹാരം കാണണം ഈ കുടുംബത്തിന് അടിയന്തിരമായി പത്തു ലക്ഷം രൂപയെങ്കിലും താത്കാലിക ആശ്വാസമായി അനുവദിക്കണം

Facebook Comments Box

By admin

Related Post