പതിനേഴുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി: യുവാവ് അറസ്റ്റില്‍, സംഭവം കേരളത്തില്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാലക്കാട്: പതിനേഴുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ആനമാറി സ്വദേശി പ്രവീണ്‍കുമാറിനെ(24) പൊലീസ് അറസ്റ്റ് ചെയ്തു. 26-ാം തീയതി രാത്രിയാണ് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ജീവനില്ലാത്ത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ പ്രവീണ്‍ കുമാര്‍ മറവു ചെയ്തു. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊല്ലങ്കോട് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പ്രതിയെ അറസ്റ്റു ചെയ്ത ശേഷം ആലത്തൂര്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച ചിറ്റൂര്‍ തഹസില്‍ദാര്‍ ഡി അമൃതവല്ലി, എഎസ്പി പദം സിങ്, കൊല്ലങ്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. പൊലീസ് സര്‍ജന്‍ ഡോ.ജെറി ജോസഫിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •