ആരാണ് ആയിഷ സുല്‍ത്താന?

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താന ഇന്ന് സാധാരണക്കാരന്റെ നാവായി മാറിയിരിക്കുകയാണ്. ഒരു കോവിഡ് കേസുപോലും രജിസ്റ്റര്‍ ചെയ്യാതിരുന്ന ദ്വീപില്‍ ഇന്ന് കേസുകള്‍ നിരന്തരമായി വര്‍ധിക്കാന്‍ കാരണക്കാരനായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ സംസാരിച്ചപ്പോള്‍ അവര്‍ രാജ്യദ്രോഹിയായി മാറി. സിനിമകളിലൂടെയും മോഡലിങ്ങിലൂടെയും തിളങ്ങിയ ആയിഷ ആരാണെന്നാണ് ഇന്ന് ലോകം തിരയുന്നത്.

ആരാണ് ആയിഷ സുല്‍ത്താന?

ലക്ഷദ്വീപിലെ ചെട്ടിയ സ്വദേശിയാണ് ആയിഷ. മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആയിഷ, മോഡല്‍, നടി എന്നീ നിലകളിലും പ്രശസ്തയാണ്.
കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ആയിഷ.

മലയാള ടെലിവിഷന്‍ ചാനലില്‍ സംവാദത്തില്‍ പങ്കെടുക്കവെ, ലക്ഷദ്വീപില്‍ പൂജ്യം ആയിരുന്ന കോവിഡ് കേസുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ബയോ- വെപ്പണ്‍ കാരണം നൂറായി മാറി എന്ന് ആയിഷ പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രഫുൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്… ഹോസ്പിറ്റൽ ഫെസിലിറ്റിസ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കൽ ഡയറക്ടർ, പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുൽ പട്ടേലിനെ ഞാൻ ബയോവെപ്പൺ ആയി താരതമ്യം ചെയ്തു..ആയിഷ പറയുന്നു..


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •