കോട്ടയത്തെ ഗാന്ധി പ്രതിമക്ക്​ 50 വ​യ​സ്സ്; 1925 മാ​ര്‍​ച്ച്‌​ 15നാ​ണ്​ ഗാ​ന്ധി​ജി ആ​ദ്യ​മാ​യി കോ​ട്ട​യ​ത്തെ​ത്തു​ന്ന​ത്

Spread the love
       
 
  
    

കോ​ട്ട​യം: ന​ഗ​ര​ത്തി​െന്‍റ മു​ഖ​മു​ദ്ര​യാ​യ ഗാ​ന്ധി പ്ര​തി​മ​ക്ക്​ 50 വ​യ​സ്സ്. 1971 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന്​ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ഉ​പ​രാ​ഷ്​​ട്ര​പ​തി ഗോ​പാ​ല്‍​സ്വ​രൂ​പ് പാ​ഠ​ക് ആ​ണ് ഗാ​ന്ധി പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്ത​ത്. എ​ന്‍.​കെ. പൊ​തു​വാ​ള്‍ ആ​യി​രു​ന്നു അ​ന്ന​ത്തെ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍. സെ​ന്‍​ട്ര​ല്‍ ജ​ങ്​​ഷ​നി​ല്‍ തി​രു​ന​ക്ക​ര മൈ​താ​ന​ത്തോ​ട് ചേ​ര്‍​ന്നു​ള്ള ഈ ​സ്ഥ​ലം പി​ന്നീ​ട് ഗാ​ന്ധി​സ്ക്വ​യ​ര്‍ എ​ന്ന് അ​റി​യ​പ്പെ​ട്ടു​തു​ട​ങ്ങി.

അ​ന്നു​മു​ത​ല്‍ ന​ഗ​ര​ത്തി​ലെ സ​മ​ര​ങ്ങ​ള്‍​ക്കും സാം​സ്​​കാ​രി​ക- രാ​ഷ്​​ട്രീ​യ കൂ​ട്ടാ​യ്​​മ​ക​ള്‍​ക്കും വേ​ദി​യാ​യി​​ ഗാ​ന്ധി​സ്​​ക്വ​യ​ര്‍. തി​രു​ന​ക്ക​ര മൈ​താ​ന​ത്തെ നി​ര​വ​ധി ച​രി​ത്ര​മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ക്കും സാ​ക്ഷ്യം വ​ഹി​ച്ചു. ഗാ​ന്ധി​ജി തി​രു​ന​ക്ക​ര​യി​ല്‍ വ​ന്ന​തി​െന്‍റ സ്​​മ​ര​ണ​ക്കാ​യാ​ണ്​ മൈ​താ​ന​ത്തി​ന്​ മു​ന്നി​ല്‍ മു​നി​സി​പ്പാ​ലി​റ്റി മു​ന്‍​ൈ​ക​യെ​ടു​ത്ത്​ പ്ര​തി​മ സ്ഥാ​പി​ച്ച​ത്. 1925 മാ​ര്‍​ച്ച്‌​ 15നാ​ണ്​ ഗാ​ന്ധി​ജി ആ​ദ്യ​മാ​യി കോ​ട്ട​യ​ത്തെ​ത്തു​ന്ന​ത്.

അ​ന്ന്​ വി​ശ്ര​മ​സ്ഥ​ല​ത്തു​നി​ന്ന്​ കാ​ല്‍​ന​ട​യാ​യി എ​ത്തി തി​രു​ന​ക്ക​ര മൈ​താ​ന​ത്ത്​ സം​സാ​രി​ച്ചു. ന​ഗ​ര​സ​ഭ 2013-_14 വ​ര്‍​ഷ​ത്തി​ല്‍ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍​പെ​ടു​ത്തി ഗാ​ന്ധി​സ്ക്വ​യ​റി​​െന്‍റ മു​ഖം മി​നു​ക്കി. പ്ര​തി​മ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും മ​ണ്ഡ​പം മാ​ര്‍​ബി​ള്‍ പാ​കി മ​നോ​ഹ​ര​മാ​ക്കു​ക​യും ചെ​യ്തു. 2017ല്‍ ​പ്ര​തി​മ​യു​ടെ ഊ​ന്നു​വ​ടി ത​ക​ര്‍​ന്ന​ത്​ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ്​ പ്ര​തി​മ​യു​ടെ താ​ഴെ ക​ല്‍​ക്കെ​ട്ടും വേ​ലി​യും പ​ണി​ത്​ സു​ര​ക്ഷി​ത​മാ​ക്കി​യ​ത്. ഇ​ട​ക്കാ​ല​ത്ത്​ പ്ര​തി​മ തി​രു​ന​ക്ക​ര മൈ​താ​ന​ത്തേ​ക്ക്​ മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ നീ​ക്ക​മു​ണ്ടാ​യി​രു​ന്നു. കൗ​ണ്‍​സി​ല​റും ഗാ​ന്ധി​യ​നു​മാ​യി​രു​ന്ന ടി.​ജി. സാ​മു​വ​ല്‍ നി​രാ​ഹാ​ര​മി​രു​ന്നാ​ണ്​ ആ ​ശ്ര​മം ത​ട​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​െന്‍റ ഒ​റ്റ​യാ​ള്‍​സ​മ​ര​ത്തി​െന്‍റ കേ​ന്ദ്രം കൂ​ടി​യാ​ണ്​ ഗാ​ന്ധി​സ്ക്വ​യ​ര്‍.

Facebook Comments Box

Spread the love