Fri. Mar 29th, 2024

കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് രാജ്യത്തെ കൊള്ളയടിക്കുന്നു ; ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന നിർവാഹക സമതി അംഗം സന്തോഷ് കുഴിവേലി

By admin Jun 13, 2021 #news
Keralanewz.com

കോട്ടയം:ഒരു ലിറ്റർ പെട്രോളിന് 25 പൈസ കൂട്ടിയാൽ ഒരു ദിവസം മാത്രം രാജ്യത്ത് അധികമായി കിട്ടുന്നത് 14,54,85,000 കോടി രൂപയാണ് . കഴിഞ്ഞ ആറ് വർഷംകൊണ്ട് പെട്രോൾ – ഡീസൽ – പാചകവാതക വിലവർധന കണക്കുകൂട്ടാവുന്നതിലും ഭീകരമാണ് .രണ്ട് ഇന്ത്യ വാങ്ങാനുള്ള പണം കൂട്ടിയെടുത്തിട്ടുണ്ടെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് മീഡിയാ സെൽ സംസ്ഥാന കൺവീനറും, സംസ്ഥാന നിർവാഹക സമതി അംഗവും മായ സന്തോഷ് കുഴിവേലി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഒരു ലിറ്റർ പെട്രോളിൻ്റെ അടിസ്ഥാനവില 35.63 രൂപ മാത്രമാണ് അഡിഷണൽ എക്സൈസ് നികുതിയായി കേന്ദ്രസർക്കാർ പിഴിഞ്ഞെടുക്കുന്നത് 32.9 രൂപയാണ് 93% നികുതി ഇത് സംസ്ഥാനങ്ങൾക്ക് വീതം വയ്ക്കേണ്ടാത്ത നികുതിയാണെന്ന കാര്യം മറച്ചുപിടിച്ചാണ് ബിജെപി ഇതിന്റെ 42% സംസ്ഥാനങ്ങളുമായി വീതം വയ്ക്കുന്നുണ്ട് എന്ന നുണ പ്രചരിപ്പിക്കുന്നത് സംസ്ഥാനങ്ങൾക്ക് വീതം വയ്‌ക്കേണ്ട എക്സൈസ് നികുതിയായി കേന്ദ്രം പിരിക്കുന്നത് 1.40 രൂപയാണ് ഇതിന്റെ 41% മുഴുവൻ സംസ്ഥാനങ്ങൾക്കുമായി വീതം വയ്ക്കുന്നു കേരളത്തിന് കിട്ടുന്നത് കഷ്ടി 1 പൈസ

അന്താരാഷ്ട്രവിപണിയിൽ ബാരലിന് (160 ലിറ്റർ) 20 ഡോളറിൽ താഴെ വിലവന്നപ്പോളും അതിൻ്റെ ഗുണം ജനത്തിന് കിട്ടാതിരിക്കാനായി അഡിഷണൽ എക്സൈസ് തീരുവ ക്രമമായി വർധിപ്പിച്ചാണ് കേന്ദ്രസർക്കാർ 32.9 രൂപയായി കൊണ്ടുവന്നത് 9 രൂപയിൽ കിടന്ന നികുതിയാണത് 300% വർദ്ധനവ് ഈ കൊള്ളനികുതിയടക്കം കൊടുത്താണ് കേരളം ഇന്ധനം വാങ്ങുന്നത് ഒരു ലിറ്ററിൽ കേരളം ഈടാക്കുന്ന വിൽപന നികുതി 30.08 ശതമാനമാണ് 31.08 ശതമാനമായിരുന്നത്, ഒന്നാം പിണറായി സർക്കാർ 2016ൽ കുറച്ചാണ് ഈ തുകയാക്കിയത് . അതിനുശേഷം ഒരിക്കൽ പോലും ഇത് കൂട്ടിയിട്ടില്ല . കേന്ദ്രനികുതിയും എണ്ണവിലയും കൊടുത്തുകഴിഞ്ഞാൽ കേരളത്തിന് കിട്ടുന്നത് ലിറ്ററിന് 21 രൂപയിൽ താഴെ മാത്രമാണ് .

ഏറ്റവും ഉയർന്ന വിൽപന നികുതി കേരളത്തിലാണ് എന്ന ബിജെപി – കോൺഗ്രസ് പ്രചാരണം കള്ളമാണ് .രാജസ്ഥാൻ 36%, മഹാരാഷ്ട്ര 38.11%, പഞ്ചാബ് 35.12% ആയിരിക്കേ ,കേരളത്തിൽ 30.08% മാത്രമാണ് വില്പന നികുതി ലോകത്തൊരു ഭരണകൂടവും ചെയ്യാത്ത പകൽകൊള്ള നടത്തുന്ന കേന്ദ്രസർക്കാരിനെ വെള്ളപൂശാൻ ബി.ജെ.പിയും , സംഘ പരിവാറുകളും പ്രചരിപ്പിക്കുന്ന നുണകളുടെ യാഥാർഥ്യങ്ങൾ ഇവയൊക്കെയാണ് . ഭരിക്കാൻ അറിയാത്ത ഭരണകൂടങ്ങൾ എളുപ്പത്തിൽ ജനത്തെ കൊള്ളയടിച്ച് ഖജനാവ് നിറച്ച് സുഖലോലുപരായി കഴിയും .അതാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നതെന്നും ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന നിർവാഹക സമതി അംഗം സന്തോഷ് കുഴിവേലി ചൂണ്ടിക്കാട്ടി

Facebook Comments Box

By admin

Related Post