Thu. Apr 25th, 2024

മാസങ്ങളായി തകർന്ന് അപകടം പതിവായ ആയാംകുടി-ആപ്പുഴ-മാന്നാർ റോഡ് നന്നാക്കണം;യൂത്ത് ഫ്രണ്ട്(എം)

By admin Sep 30, 2021 #news
Keralanewz.com

മാസങ്ങളായി തകർന്ന് അപകടം പതിവായ ആയാംകുടി-ആപ്പുഴ-മാന്നാർ റോഡ് നന്നാക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട്(എം) കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ വൻകുഴികളിൽ കടലാസ് വഞ്ചി ഇറക്കി പ്രതിഷേധിച്ചു.മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡിലെ കുഴികളിൽ വീണ് അപകടം പതിവാണ്,കനത്ത മഴയിൽ വെള്ളം നിറയുന്നതോടെ കുഴി അറിയാതെ ഇരുചക്രവാഹന യാത്രക്കാരും മറ്റു ചെറു വാഹനങ്ങളും അപകടത്തിൽ പെടുകയാണ്.

പ്രതിഷേധയോഗം സ്റ്റീഫൻ ജോർജ് Ex MLA ഉദ്ഘാടനം ചെയ്തു.ജോസഫ് മoത്തുംപഠിക്കൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളായ മാമച്ചൻ അരിക്കതുണ്ടത്തിൽ,സൈനമ്മ ഷാജു,നയനാ ബിജു,കർഷക യൂണിയൻ(എം) സംസ്ഥാ വൈസ് പ്രസിഡൻ്റ ജോമോൻ മാമലശ്ശേരി,KT സിറിയക്ക്,KCS-M ജില്ലാ പ്രസിഡന്റ്‌ ബ്രൈറ്റ് വട്ടനിരപ്പേൽ,സന്തോഷ് ചെരിയംകുന്നേൽ,അൻസൺ ടി ജോസ്,ദീപക്ക് പല്ലാട്ട്,ജെറി പനക്കൽ,മെമ്പറുമാരായ ജിൻസി എലിസമ്പത്ത്,പൗളി ജോർജ്,ജാൻസി സണ്ണി,ജോസ് മുണ്ടുകുന്നേൽ,ഷിബി മാപ്പിളപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

Facebook Comments Box

By admin

Related Post