Tue. Apr 23rd, 2024

ഗാന്ധി ജയന്തി ദിനം വൃക്ഷതൈ നട്ട് ആഘോഷിച്ചു

By admin Oct 2, 2021 #news
Keralanewz.com

ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ചു കേരള കോൺഗ്രസ്‌ എം ആലക്കോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലാവിൻ തൈകൾ നട്ടു.കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം മാത്യു വാരികാട്ടു തൈ നടീൽ ഉദ്ഘാടനം ചെയ്തുു. ആലക്കോട് മണ്ഡലത്തിലെ ഏഴാം വാർഡിലെ പെരുംകൊഴുപ്പിൽ കർഷകർക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു. 

മണ്ഡലം സെക്രട്ടറി ബെന്നി ചെറുവെള്ളാത്ത്,കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് ജോസ് ഒട്ടക്കൽ,അഞ്ചിരി മേഖല പ്രസിഡന്റ് പത്രോസ് എം പി, വാർഡ് പ്രസിഡന്റ് ജോമോൻ കാനാട്ട് എന്നിവർ പ്രസംഗിച്ചു. ഒക്ടോബർ 9ന് പാർട്ടി ജന്മദിനം പ്രമാണിച്ച് എല്ലാ വാർഡുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ പ്ലാവിൻ തൈകൾ നടുന്നതിനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു

Facebook Comments Box

By admin

Related Post